സ്വര്‍ണക്കടത്ത്: സഹകരണ ബാങ്കുകളെ വിവാദത്തിലാക്കരുത് -എം.വി. ജയരാജന്‍

സ്വര്‍ണക്കടത്ത്: സഹകരണ ബാങ്കുകളെ വിവാദത്തിലാക്കരുത് -എം.വി. ജയരാജന്‍ കണ്ണൂര്‍: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട്​ ജില്ലയിലെ സഹകരണ ബാങ്കുകളെ വിവാദത്തിലാക്കരുതെന്ന്​ സി.പി.എം ജില്ല സെക്രട്ടറി എം.വി. ജയരാജന്‍. സ്വര്‍ണം കൊണ്ടുവരാന്‍ ക്വ​ട്ടേഷൻ സംഘാംഗമായ അർജുൻ ആയങ്കിക്ക്​ വാഹനം കൊടുത്തു എന്ന പ്രാഥമിക നിഗമനത്തിലാണ് പാർട്ടി അംഗവും സഹകരണ ബാങ്ക്​ ജീവനക്കാരനുമായ സജേഷിനെതിരെ നടപടി എടുത്തത്​​. അതുകൊണ്ടുമാത്രം സി.പി.എം ഭരിക്കുന്ന സഹകരണ ബാങ്കുകള്‍ സ്വര്‍ണക്കടത്തിന് നേതൃത്വം കൊടുക്കുന്നു എന്ന് മാധ്യമങ്ങള്‍ പ്രചരിപ്പിക്കരുത്​. സഹകരണ ബാങ്കിലെ ജീവനക്കാരന്‍ തെറ്റ് ചെയ്​താല്‍ ബാങ്കി​ൻെറ പേരുപറയുന്നത് ശരിയായ കാര്യമല്ല. സഹകരണ ബാങ്കുകള്‍ക്ക് മേല്‍ സംശയത്തി​ൻെറ കരിനിഴല്‍ വീഴത്തരുതെന്നും ജയരാജൻ പറഞ്ഞു. സി.പി.എം നിയന്ത്രണത്തിലുള്ള കോയ്യോട് സഹകരണ ബാങ്കില്‍ സ്വര്‍ണം പരിശോധിക്കുന്നയാളാണ് സജേഷ്. കടത്തിയ സ്വര്‍ണം സജേഷ് കൈകാര്യം ചെയ്​തിരുന്നോയെന്നാണ് കസ്​റ്റംസ് അന്വേഷിക്കുന്നത്. പാര്‍ട്ടി അംഗങ്ങള്‍ക്ക് ക്വട്ടേഷന്‍ ബന്ധമുണ്ടോ എന്നത് പരിശോധിക്കുമെന്നും ജയരാജന്‍ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.