സമൂഹമാധ്യമങ്ങൾ വഴി സ്ത്രീകൾക്ക് ഭീഷണി: പ്രതി പിടിയിൽചിത്രം: ppn ANOOP.jpg പയ്യൻവളപ്പിൽ അനൂപ്കണ്ണപുരം: സമൂഹമാധ്യമങ്ങളിലൂടെ സ്ത്രീകളോട് സൗഹൃദബന്ധം സ്ഥാപിച്ചശേഷം ഭീഷണിപ്പെടുത്തിയ സംഭവത്തിൽ പ്രതി പിടിയിൽ. ചെറുകുന്ന് ഒതയമ്മാടം സ്വദേശിയായ പയ്യൻവളപ്പിൽ അനൂപാണ് (37) കണ്ണപുരം പൊലീസിൻെറ പിടിയിലായത്. വിവാഹിതരായ നിരവധി സ്ത്രീകളുമായി ഫേസ്ബുക്ക് വഴിയും വാട്സ്ആപ് വഴിയും സൗഹൃദബന്ധം സ്ഥാപിച്ച് ഫോട്ടോ ആവശ്യപ്പെടുകയും ഈ ഫോട്ടോ ഭർത്താവിന് അയച്ചുകൊടുക്കുമെന്ന് ഭീഷണിപ്പെടുത്തി സ്വർണവും പണവും കൈക്കലാക്കുന്നതാണ് ഇയാളുടെ രീതി. കണ്ണപുരം സ്വദേശിനിയായ യുവതി കണ്ണൂർ എ.സി.പിക്ക് പരാതി നൽകിയതിൻെറ അടിസ്ഥാനത്തിലാണ് കണ്ണപുരം ഇൻസ്‌പെക്ടർ സുകുമാരൻ പ്രതിയെ അറസ്റ്റ് ചെയ്തത്. ഫോൺ പരിശോധനയിൽ നിരവധി സ്ത്രീകളുമായി ഫേസ്ബുക്ക്, വാട്സ്ആപ്, ടെലിഗ്രാം എന്നിവ വഴി അനൂപ് നിരന്തരം ബന്ധപ്പെട്ടിരുന്നതായി പൊലീസ് പറഞ്ഞു. സമാന തട്ടിപ്പിനിരയായവരുണ്ടെങ്കിൽ കണ്ണപുരം പൊലീസ് സ്റ്റേഷനിലോ കണ്ണൂർ എ.സി.പിയെയോ അറിയിക്കണമെന്ന് എ.സി.പി പി. ബാലകൃഷ്ണൻ നായർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.