കൈകോർക്കാം ഉഷയുടെ ചികിത്സക്ക്

കൈകോർക്കാം ഉഷയുടെ ചികിത്സക്ക്PYR - Usha Chi Kitsa പി. ഉഷപയ്യന്നൂർ: കരിവെള്ളൂർ -പെരളം ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡ് പാലക്കുന്ന് കിഴക്ക് താമസിക്കുന്ന പി. ഉഷയുടെ (45) ചികിത്സക്ക് നാട്ടുകാർ കമ്മിറ്റി രൂപവത്കരിച്ചു. അർബുദം ബാധിച്ച് ഒന്നര വർഷമായി ഉഷ ചികിത്സയിലാണ്. രണ്ട് ശസ്ത്രക്രിയകൾ കഴിഞ്ഞു. വെൽഡിങ്​ തൊഴിലാളിയായ ഭർത്താവ്​ സന്തോഷി​ൻെറ വരുമാനംകൊണ്ടാണ് കുടുംബം കഴിയുന്നത്. പ്ലസ് ടുവിനും എട്ടാം ക്ലാസിലും പഠിക്കുന്ന രണ്ടു മക്കളുണ്ട്. ചികിത്സയുമായി ബന്ധപ്പെട്ട് വലിയ സാമ്പത്തിക പ്രയാസത്തിലാണ് കുടുംബം. ഉഷയെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരുന്നതിനായി നാട്ടുകാരുടെയും രാഷ്​ട്രീയ-സാമൂഹിക സംഘടനകളുടെയും നേതൃത്വത്തിൽ ചികിത്സ സഹായ കമ്മിറ്റി രൂപവത്​കരിച്ച് പ്രവർത്തനം തുടങ്ങി. കനറാ ബാങ്ക് കരിവെള്ളൂർ ശാഖയിൽ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. ഭാരവാഹികൾ: എം. അമ്പുകുഞ്ഞി (ചെയർ.) 9605463642, ടി.വി. വിനോദ് (കൺ.) 9400762893, കെ.പി. നാരായണൻ (ട്രഷ.) 9539695421.അക്കൗണ്ട് നമ്പർ: 110003187649, IFSE CODE CNR B0014231 MICR_6700-15923.......................

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.