മദ്യശാലകൾ പൂട്ടണമെന്നാവശ്യപ്പെട്ട്​ കലക്​ടറേറ്റ് ധർണ

മദ്യശാലകൾ പൂട്ടണമെന്നാവശ്യപ്പെട്ട്​ കലക്​ടറേറ്റ് ധർണ MADYA VIRUDHA JANAKEEYA MUNNANI DHARNA.....സർക്കാറി​ൻെറ മദ്യനയം തിരുത്തണമെന്നാവശ്യപ്പെട്ട് മദ്യവിരുദ്ധ ജനകീയ മുന്നണിയുടെ ആഭിമുഖ്യത്തിൽ കലക്​ടറേറ്റിനു മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധ ധർണ കോർപറേഷൻ മേയർ അഡ്വ. ടി.ഒ. മോഹനൻ ഉദ്ഘാടനം ചെയ്യുന്നുകണ്ണൂർ: അന്താരാഷ്​ട്ര ലഹരി വിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച്, ലഹരി വ്യാപിപ്പിക്കുന്ന സർക്കാർ മദ്യനയം തിരുത്തണമെന്നാവശ്യപ്പെട്ട് മദ്യ വിരുദ്ധ ജനകീയ മുന്നണിയുടെ ആഭിമുഖ്യത്തിൽ കലക്​ടറേറ്റ്​ ധർണ സംഘടിപ്പിച്ചു. കണ്ണൂർ കോർപറേഷൻ മേയർ അഡ്വ. ടി.ഒ. മോഹനൻ ഉദ്ഘാടനം ചെയ്​തു.കോവിഡ് സാഹചര്യം പോലും പരിഗണിക്കാതെ മദ്യശാലകൾ തുറന്ന സർക്കാർ നടപടി പിൻവലിക്കണമെന്നും അവ ഉടൻ അടച്ചുപൂട്ടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.മദ്യവിരുദ്ധ ജനകീയ മുന്നണി ജില്ല ചെയർമാൻ ബഷീർ കളത്തിൽ അധ്യക്ഷത വഹിച്ചു. വിവിധ മദ്യവിരുദ്ധ -ജനകീയ സംഘടനകളെ പ്രതിനിധാനംചെയ്​ത്​​ സി.പി. മുസ്​തഫ (വെൽഫെയർ പാർട്ടി), അബ്​ദുൽ സലാം വള്ളിത്തോട് (ലഹരി നിർമാർജന സമിതി), മേരി എബ്രഹാം (അഖിലേന്ത്യ മഹിള സാംസ്​കാരിക സംഘടന), സി.സി. ശക്കീർ ഫാറൂഖി (കെ.എൻ.എം മർകസുദഅ്​വ), മായൻ വേങ്ങാട് (കൺസ്യൂമർ കൗൺസിൽ), രശ്​മി രവി (മദ്യ വിരുദ്ധ ജനകീയ സമരസമിതി), സൗമി ഇസബെൽ, പ്രകാശൻ വാരം (മദ്യനിരോധന സമിതി), അഷ്റഫ് എന്നിവർ സംസാരിച്ചു. മുന്നണി ജില്ല കൺവീനർ അഡ്വ. പി.സി. വിവേക് സ്വാഗതവും ജില്ല വൈസ് ചെയർമാൻ ഫസൽ പുറത്തീൽ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.