അയ്യങ്കുന്നിൽ കാട്ടാന വിളയാട്ടം

അയ്യങ്കുന്നിൽ കാട്ടാന വിളയാട്ടം പടം: irt kattana കാട്ടാന നശിപ്പിച്ച വാഴത്തോട്ടം അയ്യങ്കുന്ന് പഞ്ചായത്ത്‌ പ്രസിഡൻറ്​ കുര്യാച്ചൻ പൈമ്പള്ളികുന്നേലി​ൻെറ നേതൃത്വത്തിൽ സന്ദർശിക്കുന്നുഇരിട്ടി: അയ്യങ്കുന്ന് പഞ്ചായത്തിലെ അട്ടയോലിയിൽ കാട്ടാന വിളയാട്ടം. നിരവധി ആളുകളുടെ തെങ്ങും വാഴയും മറ്റ് കാർഷിക വിളകളും നശിപ്പിച്ചു. രണ്ട് ആനക്കൂട്ടങ്ങളാണ് ഇവിടെ സ്വൈരവിഹാരം നടത്തുന്നത്. ഉഷ പ്രസാദ് പിച്ചാത്തിക്കല്ലുങ്കൽ, രമണി കരിബനാൽ, ഷി​േൻറാ എടപ്പാറക്കൽ, ബെന്നി എടപ്പാറക്കൽ, ചിന്നമ്മ വള്ളീകാവുകൽ, ബെന്നി പാറയാനി, ബിനോയി പാറയാനി, അബ്​ദുൽ റഹ്​മാൻ, ദേവസ്യ കണ്ണൻകുളം എന്നിവരുടെ കൃഷിയിടങ്ങളിൽ ആനകൾ തെങ്ങ്, കവുങ്ങ്, വാഴ എന്നിവയാണ് നശിപ്പിച്ചത്.വനാതിർത്തിയോട് തൊട്ടുകിടക്കുന്ന ഈ പ്രദേശത്ത്​ കാട്ടാനകൾ കൃഷിയിടങ്ങളിലേക്ക് കടക്കുന്നത് തടയാനുള്ള ഒരുസംവിധാനവുമില്ല. ആവശ്യമായ നടപടികൾ അടിയന്തരമായി സ്വീകരിക്കണമെന്ന്​ നാട്ടുകാർ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.