വനിത കമീഷൻ നിയമനത്തിൽ മാനുഷിക മൂല്യം പരിഗണിക്കണം -–എം.ജി.എം

വനിത കമീഷൻ നിയമനത്തിൽ മാനുഷിക മൂല്യം പരിഗണിക്കണം -–എം.ജി.എംകണ്ണൂർ: ആർദ്രതയും സഹാനുഭൂതിയുമുള്ള വിശാലമനസ്​കരും മനഃശാസ്ത്രജ്ഞരും നിയമവിദഗ്ധരുമായവരെ വനിത കമീഷനിൽ ഉൾപ്പെടുത്താനും അധ്യക്ഷയാക്കാനും സർക്കാർ തയാറാകണമെന്ന്​ മുസ്​ലിം ഗേൾസ് ആൻഡ്​ വിമൻസ് മൂവ്മൻെറ് (എം.ജി.എം) ജില്ല വെർച്വൽ സെക്ര​േട്ടറിയറ്റ് ആവശ്യപ്പെട്ടു.1961 മേയ് ഒന്നിന് നിലവിൽ വന്ന സ്ത്രീധന നിരോധന നിയമത്തിൽ, സ്ത്രീധനം ആവശ്യപ്പെട്ട് പീഡിപ്പിച്ചാൽ മൂന്നുകൊല്ലം വരെയും സ്ത്രീധന പീഡന മരണത്തിന് ഏഴുകൊല്ലം തടവുമാണ് ശിക്ഷ. ഇത്​ അപര്യാപ്​തമാണ്. നിയമം ഭേദഗതി ചെയത് കടുത്ത ശിക്ഷ നടപ്പാക്കണമെന്നും പൊലീസ് സ്​റ്റേഷനിൽ നിർഭയത്വവും നീതിയും ഉറപ്പുവരുത്തണമെന്നും സെക്ര​േട്ടറിയറ്റ് ആവശ്യപ്പെട്ടു. മണ്ഡലം ഭാരവാഹികളെ പങ്കെടുപ്പിച്ചുള്ള യോഗം കെ.എൻ.എം മർകസുദ്ദഅവ ജില്ല സെക്രട്ടറി സി.സി. ശക്കീർ ഫാറൂഖി ഉദ്ഘാടനം ചെയ്​തു. എം.ജി.എം ജില്ല പ്രസിഡൻറ് പ്രഫ. ഖൈറുന്നിസ ഫാറൂഖിയ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി സി.ടി. ആയിഷ, ഹസീന വളപട്ടണം, സജ്​ന ഏഴോം, ആയിഷ തലശ്ശേരി, ശമീമ ഇരിക്കൂർ, മറിയം അൻവാരിയ കടവത്തൂർ, ജുനൈദ ചക്കരക്കല്ല്​, സജ്​ന സാദിഖ് പൂതപ്പാറ, ശരീഫ കടവത്തൂർ, വി.വി. മഹമൂദ്, പി.ടി.പി. മുസ്​തഫ, സൈദ് കൊളേക്കര, അതാ ഉള്ള ഇരിക്കൂർ, ഉമ്മർ കടവത്തൂർ, നാസർ ധർമടം, അബ്​ദുൽ ജബ്ബാർ മൗലവി വളപട്ടണം എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.