അനധികൃത അറവുകേന്ദ്രം അടച്ചുപൂട്ടാൻ നിർദേശം

അനധികൃത അറവുകേന്ദ്രം അടച്ചുപൂട്ടാൻ നിർദേശംപാനൂർ: കിഴക്കെ ചമ്പാട് കുറിച്ചിക്കരയിലെ അനധികൃത അറവുകേന്ദ്രം അടച്ചുപൂട്ടാൻ ആരോഗ്യ വകുപ്പ് പന്ന്യന്നൂർ പഞ്ചായത്ത് സെക്രട്ടറിക്ക് നിർദേശം നൽകി. അറവുകേന്ദ്രം പൊതുജനാരോഗ്യത്തിന് ഭീഷണിയായതിനാൽ പിഴ ചുമത്താനും ഹെൽത്ത് ഇൻസ്പെക്ടർ വത്സതിലകൻ നിർദേശം നൽകി. ഇവിടെ നിന്ന്​ അഴുക്കുവെള്ളം ഒഴുക്കിവിട്ടതിനെ തുടർന്ന് മലിനമായ പ്രദേശത്തെ കിണറുകളുടെ പരിശോധന സ്ഥലമുടമയുടെ ഉത്തരവാദിത്തത്തിൽ നടത്താൻ ജനകീയ കമ്മിറ്റിയും രൂപവത്​കരിച്ചു. കിണറുകൾ ശുചീകരണത്തിനായി ആരോഗ്യ വകുപ്പി​ൻെറ നേതൃത്വത്തിൽ സൂപ്പർ ക്ലോറിനേഷൻ നടത്തും. കേന്ദ്രത്തിൽ അനധികൃതമായി നടത്തുന്ന കാറ്ററിങ്​ കേന്ദ്രം അടച്ചുപൂട്ടാനും നിർദേശം നൽകി. കാറ്ററിങ്​ കേന്ദ്രത്തിലെ ജോലിക്കാർക്കുള്ള ഹെൽത്ത് കാർഡോ മറ്റ് അനുബന്ധ രേഖകളോ ഹാജരാക്കാൻ സാധിക്കാഞ്ഞതിനെ തുടർന്നാണ് കാറ്ററിങ്​ കേന്ദ്രവും അടച്ചുപൂട്ടാൻ നിർദേശം നൽകിയത്. സ്ഥലത്ത് പന്ന്യന്നൂർ പഞ്ചായത്ത് പ്രസിഡൻറ്​ സി.കെ. അശോകൻ, ക്ഷേമകാര്യ സ്​ഥിരം സമിതി ചെയർമാൻ കെ.കെ. മണിലാൽ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ കെ. പ്രകാശൻ എന്നിവർ സന്ദർശിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.