ഗ്രന്ഥാലയത്തിലേക്ക് പുസ്​തകങ്ങൾ കൈമാറി

ഇരിക്കൂർ: ഗ്രാമപഞ്ചായത്ത് എട്ടാം വാർഡ് നിടുവള്ളൂർ അംഗൻവാടിയിൽ എ.എൽ.എം.സിയുടെ ആഭിമുഖ്യത്തിൽ രക്ഷാകർത്താക്കൾക്കായി ആരംഭിക്കുന്ന ഗ്രന്ഥാലയത്തിലേക്കുള്ള പുസ്​തക ശേഖരണത്തി​ൻെറ ഉദ്ഘാടനം വാർഡ് മെംബർ നലീഫ നിർവഹിച്ചു. ബിന്ദു ടീച്ചർ പുസ്​തകങ്ങൾ ഏറ്റുവാങ്ങി. അഡ്വ. ജാഫർ സാദിഖ് അധ്യക്ഷത വഹിച്ചു. സി.കെ. മുനവ്വിർ പദ്ധതി വിശദീകരണം നടത്തി. എൻ.വി. മുനീർ, വി. ശാദുലി, യു.കെ. ഷാജി, പി. ഇബ്രാഹീം, പി.വി. ഇർഫാന, വി. ജുബൈരിയ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.