ഇന്ധന വിലവർധനക്കെതിരെ ചക്രസ്​തംഭന സമരം

ഇന്ധന വിലവർധനക്കെതിരെ ചക്രസ്​തംഭന സമരംകണ്ണൂർ: ഇന്ധന വിലവർധനക്കെതിരെ ട്രേഡ്​ യൂനിയൻ സംയുക്ത സമരസമിതി ആഹ്വാനംചെയ്ത ചക്രസ്തംഭന സമരം കണ്ണൂരിൽ എസ്.ടി.യു ദേശീയ വൈസ് പ്രസിഡൻറ്​ എം.എ. കരീം ഉദ്​ഘാടനം ചെയ്തു. ഐ.എൻ.ടി.യു.സി നേതാവ് പി. നിഷാദ് അധ്യക്ഷത വഹിച്ചു. ജെ.എസ്. പോൾ പരിസരത്ത് കെ. ഉമ്മർ, പ്ലാസ ജങ്​ഷനിൽ ബി.കെ. സാജിദ്, പുതിയ ബസ്​സ്​റ്റാൻഡ്​​ പരിസരത്ത് ഷൗക്കത്തലി, പഴയ ബസ്​സ്​റ്റാൻഡിൽ പി.പി. ശശി, ധനലക്ഷ്മി ആശുപത്രി പരിസരത്ത് കെ.പി. സത്താർ തുടങ്ങിയവർ ഉദ്​ഘാടനം ചെയ്തു. photo: stu kannur കണ്ണൂരിൽ എസ്.ടി.യു ദേശീയ വൈസ് പ്രസിഡൻറ്​ എം.എ. കരീം ഉദ്​ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.