ശവപ്പെട്ടിയേന്തി വിദ്യാർഥി പ്രതിഷേധംപടം - protest -കണ്ണൂർ യൂനിവേഴ്‌സിറ്റി സ്റ്റുഡൻറ്സ് കലക്ടിവിൻെറ നേതൃത്വത്തിൽ സർവകലാശാല ആസ്ഥാനത്തിന് മുന്നിൽ ശവപ്പെട്ടിയുമേന്തി നടന്ന പ്രതിഷേധംകണ്ണൂർ: കോവിഡ് രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ കണ്ണൂർ സർവകലാശാല ഓഫ്‌ലൈനായി നടത്താൻ തീരുമാനിച്ച എല്ലാ പരീക്ഷകളും പിൻവലിക്കണമെന്ന് കണ്ണൂർ യൂനിവേഴ്‌സിറ്റി സ്റ്റുഡൻറ്സ് കലക്ടിവ് ആവശ്യപ്പെട്ടു. ഇതിൻെറ ഭാഗമായി സർവകലാശാല ആസ്ഥാനത്തിനും വിവിധ കോളജുകൾക്ക് മുന്നിലും പ്രതിഷേധദിനം ആചരിച്ചു. യൂനിവേഴ്‌സിറ്റിക്കു മുന്നിൽ ശവപ്പെട്ടിയേന്തിയുള്ള പ്രതിഷേധമാണ് സംഘടിപ്പിച്ചത്. പ്രതിഷേധ സമരം സ്റ്റുഡൻറ്സ് കലക്ടിവ് കോഓഡിനേറ്റർ അഡ്വ. ആർ. അപർണ ഉദ്‌ഘാടനം ചെയ്തു. പി.വി. വിഷ്ണു, ഋഷികേശ്, കെ.എസ്. സഞ്ജയ്, ഇ. ശരത്, കെ. ആദർശ് തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് പ്രോ. വി.സിയെ നേരിൽക്കണ്ട് നിവേദനം സമർപ്പിച്ചു. പരീക്ഷ കാൻസൽ ചെയ്യണമെന്ന നിർദേശം മന്ത്രിയുമായി നടക്കുന്ന യോഗത്തിൽ മുന്നോട്ടുവെക്കുമെന്ന് അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.