ആരാധനാലയങ്ങൾ തുറക്കണം;​ സമരം ശക്തമാകുന്നു

ആരാധനാലയങ്ങൾ തുറക്കണം;​ സമരം ശക്തമാകുന്നുപടം -സന്ദീപ്​കണ്ണൂർ: ആരാധനാലയങ്ങൾ തുറക്കണമെന്നാവശ്യപ്പെട്ട്​ വിവിധ സംഘടനകൾ പ്രതിഷേധം ശക്തമാക്കുന്നു. എസ്.വൈ.എസ് ജില്ല കമ്മിറ്റി കലക്​ടറേറ്റിന് മുന്നിൽ നടത്തിയ നിൽപുസമരം മുസ്​ലിം ലീഗ് സംസ്ഥാന ഉപാധ്യാക്ഷൻ വി.കെ. അബ്​ദുൽ ഖാദർ മൗലവി ഉദ്​ഘാടനം ചെയ്​തു. എസ്​.വൈ.എസ്​ ജില്ല വൈസ് പ്രസിഡൻറ്​ ഉമർ നദ്​വി തോട്ടിക്കൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്ര​േട്ടറിയറ്റ് അംഗം എ.കെ. അബ്​ദുൽ ബാഖി പാപ്പിനിശ്ശേരി സമരസന്ദേശം നൽകി. ജില്ല ജനറൽ സെക്രട്ടറി ഇബ്രാഹിം ബാഖവി പൊന്ന്യം സ്വാഗതവും ജില്ല സമരസമിതി കൺവീനർ മൻസൂർ പാമ്പുരുത്തി നന്ദിയും പറഞ്ഞു. കോവിഡ് ചട്ടം പാലിച്ച് പള്ളികളിൽ ആരാധന അനുവദിക്കണമെന്നാവശ്യപ്പെട്ട് കലക്​ടർക്കുള്ള നിവേദനം എ.ഡി.എം ഏറ്റുവാങ്ങി. തുടർന്ന് ജില്ലയിലെ എം.പി, എം.എൽ.എമാർ, കോർപറേഷൻ, മുനിസിപ്പൽ, പഞ്ചായത്ത്‌ അധികാരികൾ എന്നിവർക്ക് മണ്ഡലം, ഏരിയ, ശാഖ കമ്മിറ്റി നേതാക്കളും ഹരജി സമർപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.