സ്വാതന്ത്ര്യ ദിനാഘോഷം

തളിപ്പറമ്പ്: താലൂക്ക് ഓഫിസിനുമുന്നിൽ ആർ.ഡി.ഒ ഇ.പി. മേഴ്സി ദേശീയപതാക ഉയർത്തി. ആർ.ഡി.ഒ സ്വാതന്ത്ര്യദിന സന്ദേശവും നൽകി. തുടർന്ന് താലൂക്ക് ഓഫിസിനുമുന്നിലെ ഗാന്ധിപ്രതിമക്ക് മുന്നിൽ പുഷ്പാർച്ചനയും നടത്തി. പട്ടുവം മുള്ളൂൽ-കൂത്താട്ട് പത്താംവാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ആഘോഷം ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ. രാജീവൻ കപ്പച്ചേരി ഉദ്ഘാടനം ചെയ്തു. സി. ഉഷസ് അധ്യക്ഷത വഹിച്ചു. പുളിമ്പറമ്പ് ആഷസ് കലാസാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ ദേശീയപതാക ഉയർത്തിയും പായസ വിതരണം നടത്തിയും ആഘോഷിച്ചു. കരിയിൽ രാജൻ പതാക ഉയർത്തി. ടി.വി. രവിചന്ദ്രൻ അധ്യക്ഷത വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.