ഉളിയത്ത് കടവ് സ്മൃതി മധുരം പൊഴിക്കും

പയ്യന്നൂർ: ഉപ്പുസത്യഗ്രഹ സ്മൃതിയുണർത്തുന്ന പയ്യന്നൂർ ഉളിയത്ത് കടവിൽ കുഞ്ഞിമംഗലം മാവ് നട്ടു. കുഞ്ഞിമംഗലത്തിന്റെ തനത് രുചി ഭേദമായ കുഞ്ഞിമംഗലം മാവിനെ സംരക്ഷിക്കാനും വ്യാപിപ്പിക്കാനുമായി പയ്യന്നൂർ കോളജ് ബോട്ടണി പി.ജി വിഭാഗവും കുഞ്ഞ്യാങ്ങലം മാങ്ങ കൂട്ടായ്മയും ചേർന്ന് 'നാട്ടുമാഞ്ചോട്ടിലേക്ക്' പദ്ധതിക്ക് രൂപം നൽകിയിരുന്നു. ഇതിന്റെ ഭാഗമായി വടക്കൻ കേരളത്തിലെ കോളജ് കാമ്പസുകളിൽ കുഞ്ഞിമംഗലം മാവിന്റെ തൈകൾ നട്ടുപിടിപ്പിച്ചു വരുകയാണ്. ടി.ഐ. മധുസൂദനൻ എം.എൽ.എയാണ് മാവ് നട്ടത്. ഉളിയത്ത് കടവിൽ നടന്ന ഉപ്പുസത്യഗ്രഹത്തിന്റെ തുടർച്ചയായി ഉപ്പു കുറുക്കൽ സമരം കുഞ്ഞിമംഗലത്തും നടന്നിരുന്നു. പയ്യന്നൂർ കോളജ് ബോട്ടണി പി.ജി. വിഭാഗം തലവൻ ഡോ. ഇ. ഹരികൃഷ്ണൻ അധ്യക്ഷത വഹിച്ചു. കെ. ഹരിദാസ് സംസാരിച്ചു. പി.പി. രാജൻ സ്വാഗതവും, ബോട്ടണി പി.ജി വിഭാഗം അസോസിയേറ്റ് പ്രഫ.ഡോ. ദീപാമോൾ നന്ദിയും പറഞ്ഞു. പി.വൈ. ആർ. മാങ്കോ ട്രീ ഉളിയത്ത് കടവിൽ ടി.ഐ. മധുസൂദനൻ എം.എൽ.എ നാട്ടുമാവ് നടുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.