ഇരിക്കൂർ: തകർന്ന കൂരാരി കെ.എം.എച്ച് റോഡ് അറ്റകുറ്റപ്പണി നടത്താൻ ഹൈകോടതി ഉത്തരവ്. പ്രദേശവാസിയായ 'തീരം' ഹൗസിൽ മുഹമ്മദ് അമീൻ പഞ്ചായത്തിനെതിരെ ഫയൽ ചെയ്ത റിട്ട് ഹരജിയിലാണ് ഹൈകോടതിയുടെ ഉത്തരവ്. അടിയന്തരമായി താൽക്കാലിക ക്രമീകരണത്തിനും മഴ മാറിയയുടൻ ഓവുചാലോടുകൂടി റോഡ് പുനർനിർമിക്കാനും ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ ഉത്തരവിട്ടു. നിർമാണം കഴിഞ്ഞ് ഒരുവർഷമാകുമ്പോഴേക്കും റോഡ് തകർന്നതിൽ വിജിലൻസിനെ സമീപിക്കാൻ ഒരുങ്ങുകയാണ് ഹരജിക്കാരൻ. അഡ്വ. അബ്ദുൽ റൗഫ് പള്ളിപ്പാത്ത് ഹരജിക്കാരനുവേണ്ടി ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.