ആസാദി കി ഗൗരവ് യാത്ര സമാപിച്ചു

കണ്ണൂര്‍: മോദി സര്‍ക്കാര്‍ നഷ്ടപ്പെടുത്തിയ ഇന്ത്യയുടെ ആത്മാവ് തിരിച്ചുപിടിക്കാനുള്ള പോരാട്ടമാണ് കോണ്‍ഗ്രസ് നടത്തുന്നതെന്ന് കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റ് ടി. സിദ്ദീഖ് എം.എൽ.എ. ഡി.സി.സി പ്രസിഡന്റ് മാര്‍ട്ടിന്‍ ജോര്‍ജ് നയിച്ച ആസാദി കി ഗൗരവ് പദയാത്രയുടെ സമാപനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭൂരിപക്ഷമുണ്ടെന്നുകരുതി നിയമ നിർമാണസഭകളെ നോക്കുകുത്തിയാക്കിയും ഉദ്യോഗസ്ഥ വിഭാഗത്തെ ഉപയോഗിച്ച് ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാറുകളെ അസ്ഥിരപ്പെടുത്തിയും ഭരണം കൈപ്പിടിയിലാക്കുന്ന മോദി രാജ്യത്തുണ്ടായിരുന്ന ജനാധിപത്യത്തെ കശാപ്പ് ചെയ്യുകയാണെന്നും സിദ്ദീഖ് പറഞ്ഞു. ജില്ല കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് വി.വി. പുരുഷോത്തമന്‍ അധ്യക്ഷത വഹിച്ചു. സജീവ് ജോസഫ് എം.എല്‍.എ, മേയർ ടി.ഒ. മോഹനൻ, കെ.സി. വിജയന്‍, എം. നാരായണൻ കുട്ടി, പി.ടി. മാത്യു, ഡോ. കെ.വി. ഫിലോമിന, എന്‍.പി. ശ്രീധരന്‍, കെ. പ്രമോദ്, എം.പി. ഉണ്ണികൃഷ്ണൻ, രജനി രമാനന്ദ്, സി.ടി. ഗിരിജ തുടങ്ങിയവര്‍ പങ്കെടുത്തു. തളിപ്പറമ്പ് മന്നയില്‍ മുന്‍ ഡി.സി.സി പ്രസിഡന്റ് സതീശന്‍ പാച്ചേനിയാണ് മാര്‍ട്ടിന്‍ ജോര്‍ജിന് പതാക കൈമാറി പദയാത്ര ഉദ്ഘാടനം ചെയ്തത്. -------- പടം) സന്ദീപ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.