ഇരിട്ടി: കണ്ണൂർ സർവകലാശാല ബിരുദ പരീക്ഷഫല റാങ്കിൽ തിളങ്ങി ഇരിട്ടി മഹാത്മാഗാന്ധി കോളജ്. കമ്പ്യൂട്ടർ സയൻസിൽ ഒന്നാം റാങ്കും മാത്തമാറ്റിക്സ് വിഭാഗത്തിൽ രണ്ടാം റാങ്കും എം.ജി കോളജിന് ലഭിച്ചു. കമ്പ്യൂട്ടർ സയൻസ് വിഭാഗത്തിൽ ഫർഹാന മുസ്തഫ ഒന്നാം റാങ്കും മാത്തമാറ്റിക്സ് വിഭാഗത്തിൽ ആദിത്യ പ്രദീപ് രണ്ടാം റാങ്കും കരസ്ഥമാക്കി. കമ്പ്യൂട്ടർ സയൻസ് വിഭാഗത്തിൽ രണ്ടുപേർ എ പ്ലസ് ഗ്രേഡും എട്ടുപേർ എ ഗ്രേഡും കരസ്ഥമാക്കി. മാത്തമാറ്റിക്സ് വിഭാഗത്തിൽ 11 പേർക്ക് എ പ്ലസ് ഗ്രേഡും 12 പേർക്ക് എ ഗ്രേഡും ലഭിച്ചു. ഫിസിക്സ് വിഭാഗത്തിൽ ഒമ്പതുപേർ എ പ്ലസ് ഗ്രേഡും 11 പേർ എ ഗ്രേഡും കരസ്ഥമാക്കിയപ്പോൾ കോമേഴ്സ് വിഭാഗത്തിൽ 21 പേർക്ക് എ ഗ്രേഡ് ലഭിച്ചു. മാനേജ്മൻെറ് സ്റ്റഡീസ് വിഭാഗത്തിൽ 10 പേർ എ ഗ്രേഡ് കരസ്ഥമാക്കിയപ്പോൾ വിപ്രോ, ടി.സി.എസ്, ഇൻഫോസിസ് തുടങ്ങിയ വിവിധ സോഫ്റ്റ്‌വെയർ കമ്പനികളിലായി 12ഓളം കാമ്പസ് പ്ലേസ്മെന്റുകളും വിദ്യാർഥികൾ സ്വന്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.