കൂത്തുപറമ്പ്: അപകടാവസ്ഥയിലായ കൂത്തുപറമ്പ് കൃഷിഭവൻ പുതിയ കെട്ടിടത്തിലേക്ക് മാറ്റിസ്ഥാപിക്കുന്നു. നഗരസഭ ബസ് സ്റ്റാൻഡിന് സമീപം ബി.എസ്.എൻ.എൽ ഓഫിസ് വളപ്പിലെ കെട്ടിടത്തിലേക്കാണ് തിങ്കളാഴ്ച മുതൽ പ്രവർത്തനം മാറുന്നത്. നരവൂർ റോഡിലെ പഴശ്ശി ജലസേചന പദ്ധതിയുടെ ഓഫിസുകൾ പ്രവർത്തിക്കുന്ന സ്ഥലത്തെ റസിഡൻഷ്യൽ ക്വാർട്ടേഴ്സ് കെട്ടിടത്തിലായിരുന്നു ഇതുവരെ കൃഷിഭവന്റെ പ്രവർത്തനം. കാലപ്പഴക്കത്താൽ ചോർന്നൊലിച്ച് മഴവെള്ളമിറങ്ങി ജനാലകളും ചുമരുകളും വിണ്ടുകീറി അപകടാവസ്ഥയിലായിരുന്നു വാടകക്കെട്ടിടം. ജീർണാവസ്ഥയിലുള്ള കെട്ടിടത്തിൽ അസൗകര്യങ്ങൾക്ക് നടുവിലാണ് ഇതുവരെ ജീവനക്കാർ ജോലി ചെയ്തിരുന്നത്. കൃഷിഭവന് സ്വന്തമായി ഓഫിസ് നിർമിക്കുന്നതിന് വിവിധഘട്ടങ്ങളിൽ സർക്കാർ ഫണ്ട് ലഭ്യമാക്കിയിരുന്നു. എന്നാൽ, സ്വന്തമായി സ്ഥലസൗകര്യം ഇല്ലാത്തതിനാൽ കെട്ടിടം നിർമിക്കാൻ കഴിഞ്ഞിരുന്നില്ല. ഇതിനടുത്ത് മൈനർ ഇറിഗേഷൻ വകുപ്പിന്റെ കൈയിലുള്ള ഭൂമി കൃഷിഭവൻ നിർമാണത്തിനായി വിട്ടുകിട്ടുന്നതിനുവേണ്ടി ശ്രമങ്ങൾ നടത്തിയിരുന്നു. എന്നാൽ, സർക്കാറിലേക്കയച്ച ഫയൽ വർഷങ്ങളായി തീരുമാനമാകാതെ കെട്ടിക്കിടക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.