പീഡിയാട്രിക് ഐ.സി.യു, സോളാർ പവർ പ്ലാന്റ് ഉദ്ഘാടനം നാളെ

തളിപ്പറമ്പ്: മാങ്ങാട്ടുപറമ്പ് ഇ.കെ. നായനാർ സ്മാരക സ്ത്രീകളുടെയും കുട്ടികളുടെയും ഗവ. ആശുപത്രിയിൽ പീഡിയാട്രിക് ഐ.സി.യു, സോളാർ പവർ പ്ലാന്റ് എന്നിവയുടെ ഉദ്ഘാടനവും മാസ്റ്റർ പ്ലാൻ പ്രകാശനവും ഞായറാഴ്ച മന്ത്രി എം.വി. ഗോവിന്ദൻ നിർവഹിക്കും. മന്ത്രിയുടെ ആസ്തിവികസന എം.എൽ.എ ഫണ്ടിൽനിന്ന് 29.50 ലക്ഷം രൂപ വകയിരുത്തിയാണ് പീഡിയാട്രിക് ഐ.സി.യു ഒരുക്കിയിരിക്കുന്നത്. വാർത്തസമ്മേളനത്തിൽ ആന്തൂർ നഗരസഭ ചെയർമാൻ പി. മുകുന്ദൻ, ആശുപത്രി സൂപ്രണ്ട് ഡോ. സി.കെ. ജീവൻലാൽ, വികസന സമിതി അംഗം പി.എൻ. രാജപ്പൻ എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.