ചെറുതോണി: ഈട്ടിത്തോപ്പിൽ വൻ കഞ്ചാവ് വേട്ട. വീടിനുള്ളിൽ സൂക്ഷിച്ചിരുന്ന എട്ട് കിലോ കഞ്ചാവുമായി ഏഴ് യുവാക്കളെ തങ്കമണി പൊലീസ് പിടികൂടി. വീട്ടുടമ ഈട്ടിത്തോപ്പ് കൊച്ചുമറ്റത്തിൽ തോമസ് (23), ചെമ്പകപ്പാറ ചെരുവ് കാലായിൽ ആൽബിൻ (20), നാങ്കുതൊട്ടി മണിമലക്കുന്നേൽ ജിൻസ് മോൻ മാത്യു (24), മേലെചിന്നാർ കമ്മട്ടിക്കൽ വിമൽ റോയി (21), കൊച്ചുതോവാള കുന്നുംപുറത്ത് ഷിൽറ്റു ഷാജി (23), തോവാള ആശ്രമംപടി പുൽപ്പാറക്കൽ ശരത് സാബു (23), തേക്കിൻ കാനം കാരിയേലിൽ നോബിൾ എൽദോസ് (22) എന്നീ പ്രതികളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. എറണാകുളത്തുനിന്ന് വിൽപനക്കായി വാങ്ങിയ കഞ്ചാവാണിതെന്ന് പ്രതികൾ പൊലീസിനോട് സമ്മതിച്ചു.
ദിവസങ്ങളായി പ്രതികളെ നിരീക്ഷിച്ചുവന്ന പൊലീസ് തിങ്കളാഴ്ച പുലർച്ച 12.45ന് വീട് വളഞ്ഞാണ് പ്രതികളെ പിടികൂടിയത്. എസ്.ഐ ബിജു ബേബിക്ക് കിട്ടിയ രഹസ്യ വിവരത്തെ തുടർന്നാണ് പ്രതികൾ കുടുങ്ങിയത്. കഞ്ചാവ് എത്തിച്ചശേഷം ഏഴംഗസംഘം പ്രതികളിലൊരാളായ തോമസിന്റെ വീട്ടിൽ ഒത്തുചേരുകയായിരുന്നു. ഇവർ നിരന്തരം കഞ്ചാവ് വിൽപ്പനയും ഉപയോഗവും നടത്തിവന്നിരുന്നതായും പൊലീസ് പറയുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. സബ്ഇൻസ്പെക്ടർമാരായ സി.വി. സതീഷ്, പി.ഡി. സേവ്യർ, സിവിൽ പൊലീസ് ഓഫിസർമാരായ ജോമോൻ കുര്യൻ, മാത്യു തോമസ്, അബിൻ കെ. സോമൻ, ഷാനവാസ് ഖാൻ, ജിതിൻ സണ്ണി എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.