വളം ഇടുന്നതിനടിയിൽ മരം വീണ് വീട്ടമ്മ മരിച്ചു

അടിമാലി: ഏലത്തോട്ടത്തിൽ ജോലി ചെയ്തു കൊണ്ടിരുന്ന വീട്ടമ്മ മരം വീണ് മരിച്ചു.രാജകുമാരി കുംഭപ്പാറ സ്വദേശി മനോഹരന്റ ഭാര്യ പുഷ്പ (48)യാണ് മരിച്ചത്.

വ്യാഴാഴ്ച്ച ഉച്ചയോടെയാണ് പുഷ്പ വീടിനു സമീപമുള്ള സ്വന്തം കൃഷിയിടത്തിലേക്ക് വളം ഇടാൻ പോയത്. എന്നാൽ വൈകുന്നേരമായിട്ടും പുഷ്പ തിരിച്ചെത്തിയില്ല.സമീപത്തെ ബന്ധുവീടുകളിൽ എവിടെയെങ്കിലും പോയതാണെന്ന് കരുതി വീട്ടുകാർ അന്വേഷിച്ചങ്കിലും കണ്ടെത്തിയില്ല.

തുടർന്ന് രാത്രി എട്ടിനാണ് കൃഷിയിടത്തിൽ മൃതദേഹം കണ്ടത്. കനത്ത കാറ്റിൽ വൻമരം ഒടിഞ്ഞ് പുഷ്പയുടെ ദേഹത്ത് പതിയ്ക്കുകയായിരുന്നു എന്നാണ് വിവരം. മൃതദേഹം അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. മക്കൾ ശാന്തകുമാർ, പരേതനായ രാജേഷ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.