അ​പ​ക​ട​ത്തി​ൽ​പെ​ട്ട സ്കൂ​ട്ട​ർ താ​ഴേ​ക്ക് പ​തി​ച്ച നി​ല​യി​ൽ

സ്‌കൂട്ടർ താഴ്ചയിലേക്ക് പതിച്ച് രണ്ട് യുവാക്കൾക്ക് പരിക്ക്​

ക​ട്ട​പ്പ​ന: ആ​റ്​ മാ​സം മു​മ്പ്​ മ​ന്ത്രി ഉ​ദ്​​ഘാ​ട​നം ചെ​യ്ത റോ​ഡി​ന്‍റെ സം​ര​ക്ഷ​ണ​ഭി​ത്തി ഇ​ടി​ഞ്ഞ ഭാ​ഗ​ത്തു നി​ന്ന് സ്‌​കൂ​ട്ട​ർ താ​ഴ്ച​യി​ലേ​ക്ക് പ​തി​ച്ച് ര​ണ്ട് യു​വാ​ക്ക​ൾ​ക്ക് പ​രി​ക്ക്. ക​ട്ട​പ്പ​ന -പ​ള്ളി​ക്ക​വ​ല -സ്‌​കൂ​ൾ​ക​വ​ല റോ​ഡി​ലെ പ​മ്പു​ഹൗ​സി​നു​സ​മീ​പം ചൊ​വ്വാ​ഴ്ച വൈകീട്ട്​ മൂ​ന്നോ​ടെ​യാ​ണ്​ അ​പ​ക​ടം.

ക​ഴി​ഞ്ഞ ജൂ​ൺ 25നാ​ണ്​ മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ​ ഈ ​റോ​ഡ്​ ഉ​ദ്​​ഘാ​ട​നം ചെ​യ്ത​ത്. 1.20 കോ​ടി മു​ട​ക്കി ബി.​എം ആ​ൻ​ഡ് ബി.​സി നി​ല​വാ​ര​ത്തി​ൽ ടാ​റി​ങ് ന​ട​ത്തി​യ റോ​ഡി​ന്‍റെ സം​ര​ക്ഷ​ണ​ഭി​ത്തി ഇ​ടി​ഞ്ഞ സ്ഥ​ല​ത്താ​ണ് അ​പ​ക​ടം. പ​ള്ളി​ക്ക​വ​ല ഭാ​ഗ​ത്തു​നി​ന്ന് വ​രു​ക​യാ​യി​രു​ന്ന യു​വാ​ക്ക​ൾ സ​ഞ്ച​രി​ച്ച സ്‌​കൂ​ട്ട​ർ റോ​ഡി​ൽ നി​ന്ന് എ​ട്ട്​ അ​ടി​യോ​ളം താ​ഴ്ച​യി​ലേ​ക്ക്​ പ​തി​ച്ചു. പാ​റ​ക്ക​ല്ലു​ക​ൾ​ക്ക് മു​ക​ളി​ലേ​ക്ക്​ വാ​ഹ​നം മ​റി​ഞ്ഞെ​ങ്കി​ലും കാ​ര്യ​മാ​യ പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു. ഇ​രു​വ​രും ക​ട്ട​പ്പ​ന​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി.

റോ​ഡ് ന​വീ​ക​ര​ണം ആ​രം​ഭി​ക്കും​മു​മ്പ്​ സ്‌​കൂ​ൾ​ക​വ​ല​യി​ലെ പ​മ്പു​ഹൗ​സി​നു സ​മീ​പ​ത്തെ സം​ര​ക്ഷ​ണ​ഭി​ത്തി​യു​ടെ ക​ല്ലു​ക​ൾ ഇ​ള​കി​യ നി​ല​യി​ലാ​യി​രു​ന്നു. പി​ന്നീ​ട്​ മ​ഴ​യി​ൽ സം​ര​ക്ഷ​ണ​ഭി​ത്തി ഇ​ടി​ഞ്ഞു. ആ​റ്​ മാ​സം ക​ഴി​ഞ്ഞി​ട്ടും പു​ന​ർ​നി​ർ​മി​ച്ചി​ട്ടി​ല്ല.

Tags:    
News Summary - Two youths injured after scooter falls downhill

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.