കെ.എസ്.ആര്‍.ടി.സി ബസ് തടഞ്ഞ് ഡ്രൈവറെ മര്‍ദിച്ചതായി പരാതി

നെടുങ്കണ്ടം: തൂക്കുപാലത്ത് കെ.എസ്.ആര്‍.ടി.സി ബസ് തടഞ്ഞ് ഡ്രൈവറെ മര്‍ദിച്ചതായി പരാതി. ഞായറാഴ്ച വൈകീട്ടായിരുന്നു സംഭവം. തുടര്‍ന്ന് കോട്ടയത്ത് നിന്നും നെടുങ്കണ്ടത്തേക്കുള്ള സർവീസ് തൂക്കുപാലത്ത് മുടങ്ങി. കോട്ടയത്ത് നിന്നും നെടുങ്കണ്ടത്തേക്ക് വരികയായിരുന്ന ബസ്, ബാലഗ്രാമില്‍ യാത്രക്കാരെ കയറ്റുന്നതിനായി നിര്‍ത്തിയപ്പോഴായിരുന്നു സംഭവങ്ങളുടെ തുടക്കം.

ഈ സമയം പിന്നാലെ എത്തിയ കാറിന് ബസിനെ മറികടന്ന് പോകാന്‍ ഇടമില്ലെന്ന് ആരോപിച്ച്, കാര്‍ ഡ്രൈവര്‍ അസഭ്യം വിളിക്കുകയും ഇരുവരും തമ്മില്‍ വാക്കേറ്റം ഉണ്ടാവുകയും ചെയ്തു. പിന്നീട് ബസ് തൂക്കുപാലത്ത് ആളെ ഇറക്കാനായി നിര്‍ത്തിയപ്പോള്‍ കാര്‍ ഡ്രൈവര്‍ ബസ് ഡ്രൈവറായ റെജിമോനെ മര്‍ദിക്കുകയയിരുന്നു. സീറ്റില്‍ നിന്നും ഡ്രൈവറെ പുറത്തേക്ക് വലിച്ചിടാന്‍ ശ്രമിക്കുന്നതിനിടയില്‍ ബസ് പിന്നിലേക്ക് നീങ്ങുന്ന സാഹചര്യവും ഉണ്ടായി.

ഡ്യൂട്ടി യിലുണ്ടായിരുന്ന വനിത കണ്ടക്ടറെയും ആക്രമി അസഭ്യം വിളിച്ചു. ഡ്രൈവറെ മര്‍ദിച്ച ശേഷം ആക്രമി, കാറില്‍ കയറി രക്ഷപ്പെട്ടു. പരിക്കേറ്റ ഡ്രൈവര്‍ റെജിമോനെ നാട്ടുകാര്‍ തൂക്കുപാലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 50 ഓളം യാത്രക്കാര്‍ വാഹനത്തില്‍ ഉണ്ടായിരുന്നു. സംഭവത്തില്‍ ജീവനക്കാരുടെ പരാതിയില്‍ നെടുങ്കണ്ടം പൊലീസ് കേസെടുത്തു.

Tags:    
News Summary - KSRTC driver beaten up, bus blocked: Complaint

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.