ഇന്ദിര ജീവൻ ചാരിറ്റബിൾ ആൻഡ് എജുക്കേഷനൽ ഫൗണ്ടേഷൻ വെബ്സൈറ്റ് ഉദ്ഘാടനം മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവഹിക്കുന്നു
ഇന്ദിര ജീവൻ ഫൗണ്ടേഷൻ; 10,000 പേരുടെ സന്നദ്ധസേന രൂപവത്കരിക്കുന്നു
തൊടുപുഴ: ഇന്ദിര ജീവൻ ചാരിറ്റബിൾ ആൻഡ് എജുക്കേഷനൽ ഫൗണ്ടേഷൻ നേതൃത്വത്തിൽ പതിനായിരം പേരെ ഉൾപ്പെടുത്തി സന്നദ്ധസേന രൂപവത്കരിക്കുന്നു. ഇതിനായി തയാറാക്കിയ ഔദ്യോഗിക വെബ്സൈറ്റ് മുഖ്യമന്ത്രി വി.ഡി. സതീശൻ ലോഞ്ച് ചെയ്തു.
ചടങ്ങിൽ ഫൗണ്ടേഷൻ ചെയർമാനും കെ.എസ്.യു സംസ്ഥാന ജനറൽ സെക്രട്ടറിയുമായ അഡ്വ. അസ്ലം ഓലിക്കൻ, യൂത്ത് കോൺഗ്രസ് തൊടുപുഴ നിയോജകമണ്ഡലം പ്രസിഡന്റ് ബിലാൽ സമദ്, ജില്ലാ ജനറൽ സെക്രട്ടറിയും ഫൗണ്ടേഷൻ ജനറൽ സെക്രട്ടറിയുമായ റമീസ് കൂരാപ്പള്ളി, ഫൗണ്ടേഷൻ സെക്രട്ടറിയും കെ.എസ്.യു ഇടുക്കി ജില്ല ജനറൽ സെക്രട്ടറിയുമായ ശിവപ്രിയ അമർനാഥ്, സെക്രട്ടറി അൽത്താഫ് സുധീർ, എക്സിക്യൂട്ടീവ് മെംബറും കെ.എസ്.യു ഇടുക്കി ജില്ല സെക്രട്ടറിയുമായ ഹാരിസ് ആയപ്പുറയ്ക്കൽ തുടങ്ങിയവർ പങ്കെടുത്തു.
www.indirajeevan.com എന്ന വെബ്സൈറ്റ് വഴിയാണ് ജീവകാരുണ്യ, വിദ്യാഭ്യാസ ഉന്നമന, പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾക്ക് ഫൗണ്ടേഷൻ നേതൃത്വം നൽകുന്നത്. സന്നദ്ധ പ്രവർത്തകരാകാൻ ആഗ്രഹിക്കുന്ന വളന്റിയർമാർക്ക് വെബ്സൈറ്റിൽ പ്രവേശിച്ച് സ്വന്തം വിവരങ്ങൾ രേഖപ്പെടുത്തി വളന്റിയർ ഐ.ഡി കരസ്ഥമാക്കാവുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.