മൂന്നാർ
തൊടുപുഴ: ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലെത്തുന്ന സഞ്ചാരികളുടെ എണ്ണത്തിൽ കുറവ്. വിദ്യാലയങ്ങള്‍ മധ്യവേനലവധിക്കായി അടച്ചെങ്കിലും ജില്ലയിലെ ടൂറിസം കേന്ദ്രങ്ങള്‍ ഉണര്ന്നുതുടങ്ങിയിട്ടില്ലെന്നാണ് എത്തുന്ന സഞ്ചാരികളുടെ കണക്കുകൾ ചൂണ്ടിക്കാട്ടുന്നത്.
പകല്‍ സമയത്തെ കനത്ത ചൂടും കേരളത്തിലെയും തമിഴ്നാട്ടിലേയും തെരഞ്ഞെടുപ്പും യുദ്ധത്തെ തുടർന്നുണ്ടായ പാചകവാതക പ്രതിസന്ധിയുമൊക്കെ സഞ്ചാരികളുടെ എണ്ണം കുറയുന്നതിന് കാരണമായതായി ചൂണ്ടിക്കാട്ടുന്നു.
തദ്ദേശീയരായ സഞ്ചാരികൾ മാത്രമാണ് ജില്ലയിലെത്തുന്നത്. അവധി ആരംഭിച്ച ഒന്നു മുതല്‍ തെരഞ്ഞെടുപ്പ് ദിവസമായ ഒമ്പതു വരെ വളരെ കുറച്ച് സന്ദര്‍ശകര്‍ മാത്രമാണ് വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ എത്തിയത്.
സാധാരണയായി മധ്യവേനലവധി ആരംഭിക്കുമ്പോള്‍തന്നെ വലിയ തിരക്ക് ടൂറിസം കേന്ദ്രങ്ങളില്‍ അനുഭവപ്പെടാറുണ്ട്. കടുത്ത വേനല്‍ച്ചൂടില്‍നിന്ന് താൽക്കാലിക ആശ്വാസം തേടിയും കുടുംബാംഗങ്ങളോടൊത്ത് ഉല്ലാസയാത്ര ലക്ഷ്യമിട്ടുമാണ് കൂടുതല്‍ പേരും ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് അവധി ആഘോഷിക്കാന്‍ എത്തുന്നത്. ഇടുക്കിയിലെ പച്ചപ്പും മഞ്ഞും തണുപ്പും മലനിരകളും വശ്യമായ കാനനക്കാഴ്ചകളും സഞ്ചാരികള്‍ക്ക് മറക്കാനാവാത്ത ദൃശ്യവിരുന്നാണ് സമ്മാനിക്കുന്നത്.
എന്നാൽ, ഇത്തവണ പലയിടത്തും ചൂട് വെല്ലുവിളി ഉയർത്തി. കഴിഞ്ഞ ഒരാഴ്ചക്കിടെ ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒരു ലക്ഷത്തിന് മുകളിൽ മാത്രം സഞ്ചാരികളാണ് എത്തിയത്. മുൻ വർഷങ്ങളെ അപേക്ഷിച്ച് കണക്കുകൾ വളരെ കുറവാണ്.
മാട്ടുപ്പെട്ടി, രാമക്കൽമേട്, അരുവിക്കുഴി, വാഗമൺ മൊട്ടക്കുന്നുകൾ, പാഞ്ചാലിമേട്, ഇടുക്കി ഹിൽവൂയ പാർക്ക്, ആമപ്പാറ എന്നിങ്ങനെ ജില്ല ടൂറിസം പ്രമോഷൻ കൗൺസിലിന്റെ കേന്ദ്രങ്ങളിൽ മാത്രം സന്ദർശനം നടത്തിയവരുടെ എണ്ണമാണിത്. ഇതിൽ ഏറ്റവും കൂടുതൽ ആളുകൾ എത്തിയത് വാഗണ്ണിലാണ്.
ഏപ്രിൽ 12ന് 21,077 പേർ ജില്ലയിൽ ടൂറിസം കേന്ദ്രങ്ങൾ സന്ദർശിച്ചപ്പോൾ വിഷുദിനത്തിൽ 14803 പേർ ജില്ലയിൽ സഞ്ചാരികളായെത്തി. 18ന് 15221 പേരും 17ന് 11729 പേരും 18ന് 15221 പേരും ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രങ്ങൾ സന്ദർശിച്ചു.
സൗകര്യങ്ങളൊരുക്കി അധികൃതർ
മധ്യവേനലവധി കണക്കിലെടുത്ത് ജില്ല ടൂറിസം പ്രമോഷന് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ സന്ദര്‍ശകര്‍ക്കായി എല്ലാ സൗകര്യങ്ങളും ടൂറിസം കേന്ദ്രങ്ങളില്‍ ഒരുക്കിയിട്ടുണ്ട്. എല്ലാ കേന്ദ്രങ്ങളും ക്ലീനിങ് ഡ്രൈവിന്റെ ഭാഗമായി ശുചീകരിച്ചു.
അന്താരാഷ്ട്ര ടൂറിസം കേന്ദ്രമായ തേക്കടിയിലേക്കും കഴിഞ്ഞ ഏതാനും ദിവസമായി സന്ദര്‍ശകര്‍ കൂടുതലായി എത്തുന്നുണ്ട്. സഞ്ചാരികളെ ആകര്‍ഷിക്കാനായി ഇവിടെ പുഷ്പമേളയും സംഘടിപ്പിച്ചിട്ടുണ്ട്.
ഇതിനു പുറമെ മലങ്കര, അയ്യപ്പന്‍കോവില്‍, അഞ്ചുരുളി, കാല്‍വരിമൗണ്ട്, പരുന്തുംപാറ എന്നിവിടങ്ങളിലും സഞ്ചാരികളെത്തിത്തുടങ്ങി. ഇതിനിടെ കനത്ത വേനല്‍ച്ചൂട് മൂലം ജലപാതകള്‍ വരണ്ടുണങ്ങിയതിനാല്‍ ആനയാടിക്കുത്ത്, തൊമ്മന്‍കുത്ത്, ഞണ്ടിറുക്കി, ചീയപ്പാറ, തൂവാനം, കീഴാര്‍കുത്ത്, വളഞ്ഞങ്ങാനം, മദാമ്മക്കുളം, പള്ളിവാസല്‍, ചെല്ലാര്‍കോവില്‍ തുടങ്ങിയ സ്ഥലങ്ങളിലേക്ക് സന്ദര്ശകരെത്തുന്നില്ല. മേയ് മാസത്തോടെ മഴ ലഭിച്ച് വെള്ളച്ചാട്ടങ്ങള്‍ ജലസമൃദ്ധമായാല് ഇത്തരം കേന്ദ്രങ്ങളും സജീവമാകും.
മഴയെത്തി അന്തരീക്ഷം ഒന്നു തണുത്താൽ കൂടുതൽ സഞ്ചാരികൾ എത്തുമെന്ന പ്രതീക്ഷയിലാണ് അധികൃതർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.