10 വർഷം; ജില്ലയിൽ ആരംഭിച്ചത് 14,000ത്തോളം സംരംഭങ്ങൾ

തൊടുപുഴ: പത്ത് വർഷത്തിനിടെ ഇടുക്കിയിൽ പ്രവർത്തനമാരംഭിച്ചത് 13,977 സൂക്ഷ്മ, ചെറുകിട സംരംഭങ്ങൾ. വ്യവസായ വകുപ്പിന് കീഴിൽ ജില്ലയിലെ വിവിധ ബ്ലോക്ക് പരിധികളിലായാണ് സംരംഭങ്ങൾക്ക് തുടക്കമായത്. ജില്ലയിലാരംഭിച്ച സംരംഭങ്ങളിൽ പകുതിയോളം സ്ത്രീകളുടെ നേതൃത്വത്തിലാണെന്നും കണക്കുകൾ പറയുന്നു. 2016-21 കാലഘട്ടത്തിൽ ജില്ലയിൽ ആരംഭിച്ചത് 1486 ചെറുകിട സൂക്ഷ്മ സംരംഭങ്ങളായിരുന്നു. എന്നാൽ 2022 മുതൽ സർക്കാർ സംരംഭകത്വ വർഷ പ്രഖ്യാപനവുമായി വിവിധ പ്രോത്സാഹന പരിപാടികൾ പ്രഖ്യാപിച്ചതോടെ ഈ രംഗത്ത് വലിയ മുന്നേറ്റമുണ്ടായതായി കണക്കുകൾ പറയുന്നു.

2021-26 കാലയളവിൽ മാത്രം ജില്ലയിൽ 12,491 സംരംഭങ്ങളാണ് പ്രവർത്തനം ആരംഭിച്ചത്. 2021-22ൽ ജില്ല‍യിൽ 515 സംരംഭങ്ങൾ മാത്രം ആരംഭിച്ച സ്ഥാനത്ത് 2022-23ൽ 4112 എണ്ണമായി വൻ വർധനവ് രേഖപ്പെടുത്തി. തൊട്ടടുത്ത വർഷങ്ങളിലും ഈ മികവ് തുടർന്നിട്ടുണ്ട്. 2023-24ൽ 3403, 2024-25ൽ 3627, 2025-26ൽ 1015, ഈ വർഷം ഇതുവരെ 19 എന്നിങ്ങനെയാണ് വ്യവസായ വകുപ്പിന്റെ കണക്കിൽ ജില്ലയിൽ പ്രവർത്തനം ആരംഭിച്ച വ്യവസായ സംരംഭങ്ങൾ.

പ്ര​വ​ർ​ത്ത​നം നി​ല​ച്ച് 2500ലേ​റെ സം​രം​ഭ​ങ്ങ​ൾ

പ​ത്ത് വ​ർ​ഷ​ത്തി​നി​ടെ ജി​ല്ല​യി​ൽ പൂ​ട്ടി​പ്പോ​യ​ത് 2595 സം​രം​ഭ​ങ്ങ​ളാ​ണെ​ന്നാ​ണ് വ്യ​വ​സാ​യ വ​കു​പ്പി​ന്റെ ക​ണ​ക്ക്. ഇ​തി​ൽ 2016-21 കാ​ല​ഘ​ട്ട​ത്തി​ൽ ജി​ല്ല​യി​ൽ 615 സം​രം​ഭ​ങ്ങ​ൾ പ്ര​വ​ർ​ത്ത​നം നി​ല​ച്ച​പ്പോ​ൾ 2021-26ൽ 1980 ​സം​രം​ഭ​ങ്ങ​ളാ​ണ് പൂ​ട്ടി​യ​ത്. ക​ഴി​ഞ്ഞ സ​ർ​ക്കാ​ർ സം​രം​ഭ​ക വ​ർ​ഷം കാ​മ്പ​യി​ൻ ആ​രം​ഭി​ച്ച് സം​രം​ഭ​ങ്ങ​ൾ ആ​രം​ഭി​ക്കാ​നാ​യി ഇ​ള​വു​ക​ളും ആ​നു​കൂ​ല്യ​ങ്ങ​ളും പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. സം​രം​ഭ​ങ്ങ​ൾ വ​ഴി പു​തി​യ തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ ഉ​റ​പ്പി​ക്കു​ന്ന​തി​നും സം​രം​ഭ​ക​ർ​ക്ക് സാ​മ്പ​ത്തി​ക സ്ഥി​ര​ത ഉ​റ​പ്പാ​ക്കു​ന്ന​തി​നു​മാ​യി​രു​ന്നു ല​ക്ഷ്യം. ഇ​തി​ന്റെ ഭാ​ഗ​മാ​യി പു​തി​യ സം​രം​ഭ​ക​ർ​ക്കാ​യി കു​റ​ഞ്ഞ പ​ലി​ശ​ക്ക് വാ​യ്പ, സ​ബ്‌​സി​ഡി​ക​ൾ, സാ​ങ്കേ​തി​ക പി​ന്തു​ണ, മാ​ർ​ക്ക​റ്റി​ങ് സ​ഹാ​യ​ങ്ങ​ൾ എ​ന്നി​വ സ​ർ​ക്കാ​ർ ത​ല​ത്തി​ൽ ജി​ല്ല വ്യ​വ​സാ​യ കേ​ന്ദ്ര​ങ്ങ​ൾ വ​ഴി ന​ൽ​കി​വ​രു​ന്നു​ണ്ട്.

Tags:    
News Summary - 10 years; Around 14,000 enterprises started in the district

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.