സർവേ നടത്തി വനഭൂമി തിരിച്ചുപിടിക്കുന്നു
Posted On
date_range Updated On
date_range കൈയേറ്റം ഒഴിപ്പിച്ച് വനഭൂമി തിരിച്ചുപിടിച്ചു
അടിമാലി: വനഭൂമി കൈയേറിയത് കണ്ടെത്തി തിരിച്ചുപിടിച്ചു. അടിമാലി റേഞ്ചിൽ ചൂരക്കട്ടൻ ഉന്നതിയിൽ എൽദോസ് കൈയേറിയ 60 സെന്റ് ഭൂമിയാണ് വനം വകുപ്പ് തിരിച്ചുപിടിച്ചത്. മന്നാംകണ്ടം വില്ലേജിൽ ഡിജിറ്റൽ സർവേ നടക്കുമ്പോൾ ജണ്ടക്ക് പുറത്ത് വനഭൂമി എൽദോസിന്റെ കൈവശമാണെന്ന് കണ്ടെത്തി.
ഇതിനോട് ചേർന്നുള്ള പട്ടയ ഭൂമിയോട് ചേർന്നാണ് ഈ ഭൂമി കിടന്നത്. സർവേ നടപടികൾ പൂർത്തിയാക്കി നിയപ്രകാരമുള്ള നടപടികൾ തീർത്താണ് ഭൂമി വനത്തോട് ചേർത്തത്. ഡിവിഷനൽ സർവേയർ ഇൻചാർജും പനംകുട്ടി ഫോറസ്റ്റ് സ്റ്റേഷൻ ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫിസറുമായ മനോജ് ടി. മാത്യുവിന്റെ നേതൃത്ത്വത്തിലാണ് ഭൂമി വനത്തോട് ചേർത്തത്. പനംകുട്ടി ഫോറസ്റ്റ് സ്റ്റേഷൻ സ്റ്റാഫുകളായ രാജീ രഘുനാഥൻ, കെ.ബി. മനോജ്, എസ്.എഫ്.ഒ അലികുഞ്ഞ്, ഇ.ജെ. ജോസഫ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.