ഉ​ൽ​പാ​ദ​ന​ക്കു​റ​വ്; ബ​ജ​റ്റ് പ്ര​ഖ്യാ​പ​ന​ത്തി​ന്റെ നേ​ട്ടം കൈ​വി​ടു​മെ​ന്ന ആ​ശ​ങ്ക​യി​ൽ റ​ബ​ർ ക​ർ​ഷ​ക​ർ

തൊ​ടു​പു​ഴ: യു.​ഡി.​എ​ഫ് സ​ർ​ക്കാ​റി​ന്റെ ക​ന്നി ബ​ജ​റ്റി​ൽ റ​ബ​റി​ന് 250 രൂ​പ താ​ങ്ങു​വി​ല പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും ജി​ല്ല​യി​ൽ അ​തി​ന്റെ പ്ര​യോ​ജ​നം ല​ഭി​ക്കു​മോ​യെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് ക​ർ​ഷ​ക​ർ. ക​ഴി​ഞ്ഞ ര​ണ്ടു മാ​സ​മാ​യി ഉ​ൽ​പാ​ദ​നം കു​റ​ഞ്ഞ​താ​ണ് റ​ബ​ർ ക​ർ​ഷ​ക​ർ​ക്ക് തി​രി​ച്ച​ടി​യാ​യ​ത്.

മാ​ർ​ച്ച്, ഏ​പ്രി​ൽ മാ​സ​ങ്ങ​ളി​ലെ ക​ടു​ത്ത വേ​ന​ലി​ൽ ടാ​പ്പി​ങ് നി​ർ​ത്തി​വെ​ച്ച​തി​ന് പി​ന്നാ​ലെ മേ​യ് അ​വ​സാ​നം മു​ത​ൽ കാ​ല​വ​ർ​ഷ​മെ​ത്തി​യ​തും ടാ​പ്പി​ങ്ങി​ന് പ്ര​തി​സ​ന്ധി​യാ​യി. ഇ​തോ​ടെ ടാ​പ്പി​ങ് മു​ട​ങ്ങി​യ​താ​ണ് ക​ർ​ഷ​ക​ർ​ക്ക് പ്ര​തി​സ​ന്ധി​യാ​യ​ത്.

നി​ല​വി​ൽ കി​ലോ​ഗ്രാ​മി​ന് 250 രൂ​പ​ക്ക് മു​ക​ളി​ലാ​ണ് വി​ല. വി​ല ഇ​നി​യും ഉ​യ​രു​മെ​ന്നാ​ണ് സൂ​ച​ന. അ​തേ​സ​മ​യം, മു​ൻ വ​ർ​ഷ​ങ്ങ​ളി​ലേ​തു​പോ​ലെ മ​ഴ ശ​ക്ത​മാ​കു​മെ​ന്ന ക​ണ​ക്കൂ​കൂ​ട്ട​ലി​ൽ കാ​ലേ​ക്കൂ​ട്ടി ടാ​പ്പി​ങ് നി​ർ​ത്തി​യ പ​ല​ർ​ക്കും മ​ഴ​യി​ല്ലാ​തെ വ​ന്ന​തോ​ടെ ക​ണ​ക്കു​കൂ​ട്ട​ൽ തെ​റ്റി. ശ​ക്ത​മാ​യ മ​ഴ​യു​ണ്ടാ​കു​മെ​ന്ന വി​ല​യി​രു​ത്ത​ലി​ൽ പ​ല​രും മ​ര​ത്തി​ന് പ്ലാ​സ്റ്റി​ക് ഇ​ടാ​ത്ത​താ​ണ് കാ​ര​ണം. ഇ​ട​ക്കി​ടെ മ​ഴ പെ​യ്യു​ന്ന​തി​നാ​ൽ റെ​യി​ൻ ഗാ​ർ​ഡ​നി​ങ് ന​ട​ത്താ​ത്ത മ​ര​ങ്ങ​ൾ വെ​ട്ടാ​നും സാ​ധി​ക്കു​ന്നി​ല്ല. പ്ര​തി​സ​ന്ധി മ​റി​ക​ട​ക്കാ​ൻ പ​ല​രും തോ​ർ​ച്ച​യു​ള്ള സ​മ​യ​ത്ത് റെ​യ്ൻ ഗാ​ർ​ഡ​നി​ങ് ഇ​ടാ​ൻ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

തൊ​ഴി​ലാ​ളി ക്ഷാ​മം പ്ര​തി​സ​ന്ധി

മ​ഴ​ക്കാ​ല​ത്ത് ടാ​പ്പി​ങ് ന​ട​ത്തു​ന്ന​തി​നാ​യി തൊ​ഴി​ലാ​ളി​ക​ളെ കി​ട്ടാ​നി​ല്ലാ​ത്ത​താ​ണ് റ​ബ​ർ ക​ർ​ഷ​ക​രു​ടെ പ്ര​തി​സ​ന്ധി. മ​ഴ മു​ന്നി​ൽ​ക​ണ്ട് പ​ല​രും മ​റ്റ് മേ​ഖ​ല​ക​ളി​ലേ​ക്ക് തി​രി​ഞ്ഞ​താ​ണ് കാ​ര​ണം. എ​ന്നാ​ൽ, വെ​ട്ടു​ന്ന​തി​ന്റെ പ​കു​തി ഉ​ട​മ​ക്കും തൊ​ഴി​ലാ​ളി​ക്കു​മെ​ന്ന രീ​തി​യി​ൽ പ​ങ്കി​നെ​ടു​ത്ത് വെ​ട്ടു​ന്ന​വ​ർ​ക്ക് വി​ല കൂ​ടി​യ​ത് നേ​ട്ട​മാ​ണ്. മ​ല​യോ​ര മേ​ഖ​ല​ക​ളി​ലെ കാ​ട്ടാ​ന​ശ​ല്യ​വും കാ​ട്ടു​പ​ന്നി ആ​ക്ര​മ​ണ​വും ടാ​പ്പി​ങ്ങി​ൽ​നി​ന്ന് പി​ന്തി​രി​യാ​ൻ ക​ർ​ഷ​ക​രെ പ്രേ​രി​പ്പി​ച്ചി​ട്ടു​ണ്ട്. മ​ഴ​യ​ത്ത് കാ​ടു​മൂ​ടി​യ പ​റ​മ്പു​ക​ളി​ൽ പാ​മ്പ​ട​ക്ക​മു​ള്ള ഇ​ഴ​ജ​ന്തു​ക്ക​ളു​ടെ ശ​ല്യം വ​ർ​ധി​ച്ച​തും ടാ​പ്പി​ങ്ങി​ന് വെ​ല്ലു​വി​ളി​യാ​ണെ​ന്ന് ക​ർ​ഷ​ക​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. ഇ​ത്ത​രം പ്ര​തി​സ​ന്ധി​ക​ൾ​ക്കി​ട​യി​ലും സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച താ​ങ്ങു​വി​ല ആ​ശ്വാ​സ​ക​ര​മാ​ണെ​ന്നാ​ണ് ക​ർ​ഷ​ക​രു​ടെ പൊ​തു​വേ​യു​ള്ള അ​ഭി​പ്രാ​യം.

Tags:    
News Summary - Rubber farmers fear budget announcement will be lost

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.