മലയോര മേഖലയിൽ തുടർച്ചയായ മഴ​: പ്രതീക്ഷയിൽ ഏലം കർഷകർ

​തൊ​ടു​പു​ഴ: തു​ട​ർ​ച്ച​യാ​യി മ​ഴ ല​ഭി​ച്ച​തോ​ടെ ഇ​ടു​ക്കി​യി​ലെ ഏ​ലം ക​ർ​ഷ​ക​ർ പ്ര​തീ​ക്ഷ​യി​ൽ. മ​ഴ​ക്കു​റ​വ്​ നേ​ര​ത്തേ വെ​ല്ലു​വി​ളി സൃ​ഷ്​​ടി​ച്ചി​രു​ന്നു. ജൂ​ൺ, ജൂ​ലൈ മാ​സ​ങ്ങ​ളി​ൽ മ​ഴ​കു​റ​ഞ്ഞ​ത് വ​ലി​യ രീ​തി​യി​ൽ ഏ​ല​ച്ചെ​ടി​ക​ളെ ബാ​ധി​ച്ചി​രു​ന്നു. 19-20 ഡി​ഗ്രി​യി​ൽ താ​പ​നി​ല ഉ​ണ്ടാ​വേ​ണ്ട തോ​ട്ട​ങ്ങ​ളി​ൽ മ​ഴ കു​റ​ഞ്ഞ​തോ​ടെ 24 ഡി​ഗ്രി ചൂ​ടാ​യി​രു​ന്നു നി​ല​നി​ന്ന​ത്. കാ​ല​വ​ർ​ഷം ശ​ക്തി​പ്പെ​ട്ട​തോ​ടെ ഓ​ണ​ക്കാ​ല​ത്ത് കൂ​ടു​ത​ൽ കാ​യ വി​ള​വെ​ടു​ക്കാ​മെ​ന്നാ​ണ് ക​ർ​ഷ​ക​രു​ടെ പ്ര​തീ​ക്ഷ. ക​ട്ട​പ്പ​ന, നെ​ടു​ങ്ക​ണ്ടം പ്ര​ദേ​ശ​ങ്ങ​ളി​ലെ ഏ​ലം ഉ​ത്പാ​ദ​ന കേ​ന്ദ്ര​ങ്ങ​ളി​ൽ ക​ഴി​ഞ്ഞ ര​ണ്ടു ദി​വ​സ​മാ​യി മ​ഴ ല​ഭി​ക്കു​ന്നു​ണ്ട്.

മ​ഴ​ക്കു​റ​വി​നെ തു​ട​ർ​ന്ന് ഏ​ല​ക്കാ വി​ല ഉ​യ​രു​മെ​ന്ന് ചെ​റു​കി​ട വ്യാ​പാ​രി​ക​ളും ക​ർ​ഷ​ക​രും മ​ന​സി​ലാ​ക്കി​യി​രു​ന്നു. ഇ​തോ​ടെ 2500 രൂ​പ​യി​ൽ താ​ഴെ വി​ല ന​ൽ​കി സം​ഭ​രി​ച്ച ഏ​ല​ക്കാ​യ 3000 രൂ​പ​യ്ക്ക് വ​രെ വി​റ്റ​ഴി​ക്കാ​നാ​യി. മ​ഴ ശ​ക്തി​പ്പെ​ട്ട​തോ​ടെ ഓ​ൺ​ലൈ​ൻ ഇ-​ലേ​ല​ത്തി​ൽ വി​ല​യി​ൽ നേ​രി​യ കു​റ​വു​ണ്ടാ​യി​ട്ടു​ണ്ട്. ഇ​തോ​ടെ സം​ഭ​രി​ച്ച വ്യാ​പാ​രി​ക​ൾ ഏ​ല​ക്കാ​യ വി​റ്റ​ഴി​ക്കാ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ്.

ഏ​ലം വി​ല​യി​ൽ നേ​രി​യ വ​ർ​ധ​ന​വ് ഉ​ണ്ടാ​യ​തി​ന് പി​ന്നാ​ലെ വ​ള​ത്തി​നും കീ​ട​നാ​ശി​നി​ക​ൾ​ക്കും വി​ല ഉ​യ​ർ​ന്ന​ത് പ്ര​തി​സ​ന്ധി​യു​ണ്ടാ​ക്കു​ന്നു​വെ​ന്ന് ക​ർ​ഷ​ക​ർ പ​റ​യു​ന്നു. 500-700 രൂ​പ​വ​രെ വി​വി​ധ ക​മ്പ​നി​ക​ൾ വ​ള​ത്തി​ന് വി​ല വ​ർ​ധി​പ്പി​ച്ച​ത് ക​ർ​ഷ​ക​ർ​ക്ക് അ​ധി​ക​ച്ചെ​ല​വ് ഉ​ണ്ടാ​ക്കു​ന്നു​ണ്ട്. ക​മ്പം​മെ​ട്ട് അ​തി​ർ​ത്തി അ​ട​ച്ച​ത് ത​മി​ഴ്നാ​ട്ടി​ൽ നി​ന്നു​ള്ള തൊ​ഴി​ലാ​ളി​ക​ൾ​ക്ക് കേ​ര​ള​ത്തി​ലെ​ത്താ​ൻ അ​ധി​ക​ച്ചെ​ല​വ് ഉ​ണ്ടാ​ക്കു​ന്നു​ണ്ട്. ഇ​തും ക​ർ​ഷ​രു​ടെ ചെ​ല​വ് വ​ർ​ധി​ക്കാ​ൻ കാ​ര​ണ​മാ​കു​ന്നു. ഒ​രു തൊ​ഴി​ലാ​ളി​യു​ടെ കൂ​ലി​യി​ൽ ശ​രാ​ശ​രി 100 രൂ​പ​വ​രെ ഇ​ങ്ങ​നെ യാ​ത്ര​ച്ചെ​ല​വ് വ​ർ​ധി​ച്ചി​ട്ടു​ണ്ട്.

Tags:    
News Summary - Cardamom farmers hopeful of continuous rain in hilly areas

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.