പൂ​ർ​ണ​മാ​യും ക​ത്തി​ന​ശി​ച്ച വീ​ട്

വീട്​ കത്തിയമർന്നു; ഉറങ്ങിക്കിടന്ന വീട്ടുകാർ രക്ഷപ്പെട്ടത്​ അദ്​ഭുതകരമായി

തൊ​ടു​പു​ഴ: ‘‘ഉ​റ​ക്ക​ത്തി​നി​ടെ ശ​ബ്​​ദം കേ​ട്ട്​ ക​ണ്ണ്​ തു​റ​ന്ന്​ നോ​ക്കു​​മ്പോ​ൾ കാ​ണു​ന്ന​ത്​ വീ​ടി​​ന്‍റെ ​േമ​ൽ​ക്കൂ​ര തീ​യി​ൽ അ​മ​രു​ന്ന​താ​ണ്​. നി​ല​വി​ളി​യോ​ടെ പാ​ഞ്ഞെ​ഴു​ന്നേ​റ്റ്​ ഭാ​​ര്യ​യെ​യും കൊ​ച്ചു​മ​ക്ക​ളെ​യും വി​ളി​ച്ചു​ണ​ർ​ത്തി പു​റ​ത്തേ​ക്ക്​ പാ​ഞ്ഞു. നി​മി​ഷ​ങ്ങ​ൾ​ക്ക​കം മേ​ൽ​ക്കൂ​ര​യ​ട​ക്കം പ​തി​ക്കു​ന്ന​താ​ണ്​ കാ​ണു​ന്ന​ത്’’. വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ച വീ​ട്ടി​ലു​ണ്ടാ​യ അ​ത്യാ​ഹി​ത​ത്തെ​ക്കു​റി​ച്ച്​ വി​വ​രി​ക്കു​​മ്പോ​ൾ തൊ​ടു​പു​ഴ തെ​ക്കും​ഭാ​ഗം ന​ക്കോ​ല​പ്പാ​ട്ട്​ ബേ​ബി​യു​ടെ ഞെ​ട്ട​ൽ വി​ട്ടു മാ​റി​യി​ട്ടി​ല്ല.

ഓ​ടും ഷീ​റ്റും മേ​ഞ്ഞ വീ​ടി​ന്​ വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ച 4.30 ഓ​ടെ​യാ​ണ്​ തീ​പ​ട​ർ​ന്ന​ത്. ഈ ​സ​മ​യം ഭാ​ര്യ​യും മൂ​ന്ന്​ കൊ​ച്ചു​മ​ക്ക​ളു​മാ​ണ്​ വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​ത്. എ​ല്ലാ​വ​രും ന​ല്ല ഉ​റ​ക്ക​ത്തി​ലാ​യി​രു​ന്നു. ഓ​ടി​ന്​ മു​ക​ളി​ൽ എ​ന്തോ വീ​ഴു​ന്ന ശ​ബ്​​ദം കേ​ട്ടെ​ങ്കി​ലും മ​ഴ​വെ​ള്ളം വീ​ഴു​ന്ന​താ​ണെ​ന്ന്​​ ക​രു​തി. തൊ​ട്ട​ടു​ത്ത നി​മി​ഷം ഹാ​ളി​ൽ​നി​ന്ന്​ വ​ലി​യ പ്ര​കാ​ശം ക​ണ്ട്​ നോ​ക്കു​മ്പോ​ഴാ​ണ്​​ മേ​ൽ​ക്കൂ​ര​യ​ട​ക്കം നി​ന്നു​ക​ത്തു​ന്ന​ത്​ കാ​ണു​ന്ന​ത്. കി​ട​ക്കു​ന്ന മു​റി​യൊ​ഴി​കെ മ​റ്റെ​ല്ലാ​യി​ട​ത്തും തീ ​പ​ട​ർ​ന്നു​പി​ടി​ക്കു​ക​യാ​ണ്. പ​രി​ഭ്രാ​ന്തി​യോ​ടെ​യെ​ങ്കി​ലും ഒ​ട്ടും സ​മ​യം പാ​ഴാ​ക്കാ​തെ എ​ല്ലാ​വ​രെ​യും വി​ളി​ച്ചു​ണ​ർ​ത്തി പു​റ​ത്തി​റ​ങ്ങി ഓ​ടാ​ൻ ക​ഴി​ഞ്ഞ​തി​നാ​ലാ​ണ്​ വ​ലി​യ ദു​ര​ന്തം ഒ​ഴി​വാ​യ​തെ​ന്ന്​ ബേ​ബി പ​റ​യു​ന്നു. വീ​ടും വീ​ട്ടു​പ​ക​ര​ണ​ങ്ങ​ളും എ​ല്ലാം ക​ത്തി​ച്ചാ​മ്പ​ലാ​യി. മൂ​ന്ന്​ ചെ​റി​യ മു​റി​ക​ളും അ​ടു​ക്ക​ള​യു​മു​ള്ള​താ​ണ്​ വീ​ട്. ബാ​ങ്കി​ൽ വാ​യ്പ അ​ട​ക്കു​ന്ന​തി​ന്​ പു​ര​യി​ട​ത്തി​ലെ റ​ബ​ർ വെ​ട്ടി വി​റ്റ 40,000 രൂ​പ അ​ല​മാ​ര​യി​ൽ വെ​ച്ചി​രു​ന്നു. പ​ണ​വും അ​ല​മാ​ര​യും വ​സ്ത്ര​ങ്ങ​ളു​മ​ട​ക്കം പൂ​ർ​ണ​മാ​യി അ​ഗ്​​നി​ക്കി​ര​യാ​യി.

സ​ർ​വ വ​സ്തു​ക്ക​ളും ക​ത്തി​യ​മ​ർ​ന്ന​തോ​ടെ ഉ​ടു​തു​ണി​ക്ക്​ മ​റു​തു​ണി പോ​ലു​മി​ല്ലാ​ത്ത അ​വ​സ്ഥ​യാ​ണെ​ന്നും എ​ന്തു ചെ​യ്യ​ണ​മെ​ന്ന്​ അ​റി​യി​ല്ലെ​ന്നും ബേ​ബി പ​റ​യു​ന്നു. വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന രേ​ഖ​ക​ളെ​ല്ലാം തീ​പി​ടി​ത്ത​ത്തി​ൽ ന​ശി​ച്ചു. അ​ഗ്​​നി​ബാ​ധ​യു​ടെ കാ​ര​ണം ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല. വാ​ഹ​ന​ങ്ങ​ൾ എ​ത്താ​ൻ പ്ര​യാ​സ​മു​ള്ള സ്ഥ​ല​മാ​യ​തി​നാ​ൽ നാ​ട്ടു​കാ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ്​ തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി​യ​ത്. അ​പ​ക​ട​മ​റി​ഞ്ഞ്​ തൊ​ടു​പു​ഴ​യി​ൽ​നി​ന്ന്​ അ​ഗ്​​നി​ര​ക്ഷാ​സേ​ന​യും മു​ട്ടം പൊ​ലീ​സും സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു. അ​പ്പോ​​ഴേ​ക്കും വീ​ട്​ പൂ​ർ​ണ​മാ​യും ക​ത്തി​യ​മ​ർ​ന്നി​രു​ന്നു.

പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ താ​ൽ​ക്കാ​ലി​ക​മാ​യി ഒ​രു താ​മ​സ​സൗ​ക​ര്യം ബേ​ബി​ക്ക്​ ഒ​രു​ക്കു​മെ​ന്നും അ​ടി​യ​ന്ത​ര സ​ഹാ​യം ന​ൽ​കു​മെ​ന്നും പ്ര​സി​ഡ​ന്‍റ്​ ഷീ​ജാ നൗ​ഷാ​ദ്​ പ​റ​ഞ്ഞു. 

Tags:    
News Summary - The house burned down; Miraculously, the sleeping family survived

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.