ഗ്രാമ്പിയിൽ പുഴയിൽ കാണാതായ ആദിവാസി ബാലനുവേണ്ടി തിരച്ചിൽ നടത്തുന്നു
ഒഴുക്കില്‍പെട്ട ആദിവാസി ബാലനായി തിരച്ചിൽ തുടരുന്നു
വണ്ടിപ്പെരിയാർ: ഗ്രാമ്പിയിൽ ഒഴുക്കിൽപെട്ട് കാണാതായ ആദിവാസി ബാലനുവേണ്ടി തിരച്ചിൽ തുടരുന്നു. കുടംപുളി ശേഖരിക്കാൻ ഗ്രാമ്പി വനത്തിൽ പോയി മടങ്ങിവരുന്ന വഴിയിലാണ് അജിത്തിനെ (12) കാണാതാകുന്നത്. പിതാവ് മാധവനും മാതാവ് ഷൈലക്കുമൊപ്പമായിരുന്നു കുട്ടി വനത്തിലേക്ക് പോയത്. പുഴ മുറിച്ചുകടക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്.
നിറഞ്ഞൊഴുകുന്ന പുഴയിലാണ് കുട്ടി ഒഴുക്കിൽപെട്ടത്. വെള്ളിയാഴ്ച വൈകീട്ടുവരെ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. മൂന്ന് കിലോമീറ്ററോളം വനത്തിലൂടെ യാത്ര ചെയ്താലേ കുട്ടി ഒഴുക്കിൽപെട്ട ഭാഗത്ത് എത്താനാകൂ. വെള്ളിയാഴ്ച ഇരുട്ടിയതോടെ തിരച്ചിൽ നിർത്തിവെക്കുകയായിരുന്നു.
എൻ.ഡി.ആർ.എഫ്, പൊലീസ്, ഫയർഫോഴ്‌സ്, ഫോറസ്റ്റ്, റവന്യൂ സംഘം സംയുക്തമായി ശനിയാഴ്ചയും തിരച്ചിൽ നടത്തി. രണ്ട് ടീമായി തിരിഞ്ഞ് രാവിലെ ഏഴ് മുതൽ തിരച്ചിൽ നടത്തി. ഒരുസംഘം പരുന്തുംപാറക്ക് താഴെ ഭാഗത്തും ഒരുസംഘം പുറക്കയം ഭാഗത്തുമാണ് തിരയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.