പീരുമേട് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ പ്രമോദ് സ്വർണചെയിൻ വർഷക്ക് കൈമാറുന്നു
ഇടുക്കി: ഒരിക്കലും ഇനി തിരിച്ച് കിട്ടില്ലെന്ന് കരുതിയ തന്‍റെ സ്വർണ ചെയിൻ കിട്ടിയ സന്തോഷത്തിലാണ് വർഷ. ഏലപ്പാറ ചിന്നാർ സ്വദേശിനിയായ വർഷ രാജീവിനാണ് നഷ്ടപ്പെട്ട കൈ ചെയിൻ പൊലീസിന്‍റെ ഇടപെടലിലൂടെ തിരികെ ലഭിച്ചത്.
ബുധനാഴ്ച ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ചെയിൻ നഷ്ടപ്പെട്ടത്. ഏറെനേരം തിരഞ്ഞിട്ടും കണ്ടെത്താനാകാത്തതിനെ തുടർന്ന് വിവരം പീരുമേട് പൊലീസ് സ്റ്റേഷനിൽ അറിയിച്ചു. പരാതി ലഭിച്ചയുടൻ തന്നെ പൊലീസ് അന്വേഷണം ആരംഭിച്ചു.
ഊർജിതമായ തിരച്ചിലിനൊടുവിൽ ചെയിൻ കണ്ടെത്തുകയായിരുന്നു. പീരുമേട് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫിസർ പി.വി. പ്രമോദ് ചെയിൻ വർഷക്ക് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.