അനുമോദിച്ചു

നെടുങ്കണ്ടം: കൂട്ടാര്‍ എസ്.എന്‍.എല്‍.പി സ്‌കൂളില്‍ എല്‍.എസ്.എസ്, യു.എസ്.എസ് സ്​കോളർഷിപ് നേടിയ വിദ്യാർഥികളെ . കരുണാപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ്​ മിനി പ്രിന്‍സ് യോഗം ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ മാനേജര്‍ ജിജിമോന്‍ കുറുമാക്കല്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം സജ്‌ന ബഷീര്‍ എല്‍.എസ്.എസ് വിജയികള്‍ക്കും വാര്‍ഡ് അംഗം ജയ്‌മോന്‍ നെടുവേലി യു.എസ്.എസ് വിജയികള്‍ക്കും സമ്മാനങ്ങള്‍ നല്‍കി. പി.ടി.എ പ്രസിഡന്‍റ്​ മുഹമ്മദലി, നെടുങ്കണ്ടം ബി.ആര്‍.സി ബി.പി.ഒ ഗംഗാധരന്‍, ശാഖായോഗം സെക്രട്ടറി സുധാകരന്‍ ശില്‍പ നിവാസ്, ഹെഡ്മിസ്ട്രസ് അനില എസ്. മോഹന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.