തൊടുപുഴ: ശ്രദ്ധേയ രാഷ്ട്രീയ പോരാട്ടങ്ങൾക്ക് സാക്ഷ്യം വഹിക്കുന്ന മണ്ഡലം. തൊടുപുഴയുടെ ഒഴുക്കിനൊപ്പമാണ് പി.ജെ. ജോസഫിന്റെ രാഷ്ട്രീയ ജീവിതവുമെന്ന് ഒറ്റ വാക്കിൽ ചുരുക്കാം. 10 തവണയാണ് പി.ജെ മണ്ഡലത്തിൽനിന്ന് വിജയം നേടിയത്.
എൽ.ഡി.എഫിലും യു.ഡി.എഫിലും സ്ഥാനാർഥിയായിട്ടും ജോസഫിനെ തൊടുപുഴ കൈവിട്ടിട്ടില്ല. ജോസഫ് വീണത് രണ്ട് തവണ മാത്രം. അതും കോൺഗ്രസ് നേതാവ് പി.ടി. തോമസിനോട് മാത്രം. 1970 ലാണ് കന്നി മത്സരത്തിനിറങ്ങിയ കേരള കോൺഗ്രസിലെ പി.ജെ. ജോസഫ് വിജയിച്ചു. പിന്നീട് നടന്ന 1977, 80, 82, 87 തെരഞ്ഞെടുപ്പുകളിൽ വിജയം ആവർത്തിച്ചു. കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ് എൽ.ഡി.എഫിൽ എത്തിയ 1991ൽ കോൺഗ്രസിലെ പി.ടി. തോമസ് മണ്ഡലം പിടിച്ചെടുത്തു. കേരള കോൺഗ്രസ്-ജോസഫ് ഗ്രൂപിലെ പി.സി. ജോസഫിനെ 1092 വോട്ടുകൾക്ക് മറികടന്നാണ് പി.ടി. വിജയക്കൊടി പാറിച്ചത്.
1996ലെ തീ പാറിയ പോരാട്ടത്തിൽ പി.ജെ. ജോസഫ് ഒരിക്കൽ കൂടി ആധിപത്യം നേടി. 2001ൽ പി.ടി. തോമസ് വീണ്ടും വിജയിച്ചു. 2006ൽ നടന്ന നിയമസഭ തെരഞ്ഞെടുപ്പിൽ പി.ജെ. ജോസഫ് വീണ്ടും മണ്ഡലം തിരിച്ചുപിടിച്ചു. പിന്നീട് യു.ഡി.എഫിലേക്ക് മാറിയ ജോസഫ് 2011ലും 2016ലും വിജയം ആവർത്തിച്ചു. 2011ൽ എൽ.ഡി.എഫ് സ്വതന്ത്രനെ പരാജയപ്പെടുത്തി. 2021ൽ കേരള കോൺഗ്രസ് എമ്മിലെ കെ.ഐ. ആന്റണിയെ പി.ജെ. ജോസഫ് പരാജയപ്പെടുത്തി.
പി.ജെയോ മകൻ
അപുവോ: തന്ത്രങ്ങളൊരുക്കി
എൽ.ഡി.എഫ്
തൊടുപുഴയിൽ ഇത്തവണ പി.ജെ മത്സരത്തിനിറങ്ങുമോയെന്ന ചോദ്യം ഉയരുന്നുണ്ട്. ആരോഗ്യ പ്രശ്നങ്ങളെത്തുടർന്ന് അപുവിന് സീറ്റ് വിട്ട് കൊടുത്ത് പി.ജെ ഇത്തവണ മാറി നിൽക്കുന്നുവെന്ന തരത്തിൽ ചർച്ചകൾ സജീവമാണ്. യു.ഡി.എഫിന് അനുകൂല കളമൊരുങ്ങുമ്പോൾ പി.ജെ മാറി നിൽക്കേണ്ടതില്ലെന്നാണ് പാർട്ടിയിലെ ഒരു വിഭാഗത്തിന്റെ നിലപാട്. എന്നാൽ, പി.ജെ. മനസ് തുറന്നിട്ടില്ല. എൽ.ഡി.എഫിൽ കേരള കോൺഗ്രസ് എമ്മിനാണ് ഇവിടെ സീറ്റ്. നിയോജക മണ്ഡലം പ്രസിഡന്റും മുൻ കരിങ്കുന്നം പഞ്ചായത്ത് പ്രസിഡന്റുമായ ജിമ്മി മറ്റത്തിപ്പാറയുടെ പേരാണ് പ്രധാനമായും കേൾക്കുന്നത്. എൻ.ഡി.എയിൽ ബി.ജെ.പിക്കാണ് സീറ്റെങ്കിലും സ്ഥാനാർഥിയാരെന്ന് വ്യക്തമായിട്ടില്ല.
നേട്ടങ്ങൾ
കോട്ടങ്ങൾ
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.