അടിമാലി: മാങ്കുളം-ആനക്കുളം റോഡിലെ പേമരം വളവില്‍ വിനോദസഞ്ചാരികളുമായി എത്തിയ മിനിവാന്‍ താഴ്ചയിലേക്ക് മറിഞ്ഞ് അഞ്ചുപേർക്ക് പരിക്ക്. ആനക്കുളത്തേക്ക് വിനോദസഞ്ചാരത്തിന് എത്തിയവരാണ് അപകടത്തിൽപെട്ടത്. നൗഫിയ (38), മക്കളായ തസ്നി (18), തമീമ (15), നൗഫിയയുടെ ബന്ധുക്കളായ പാലക്കാട് സ്വദേശികളായ ഐഷ (എട്ട്), സുഹൈല്‍ (13) എന്നിവർക്കാണ് പരിക്കേറ്റത്.
ഇവരെ അടിമാലി താലൂക്ക് ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നൽകി വിട്ടയച്ചു. പരിക്ക് സാരമുള്ളതല്ല. തിങ്കളാഴ്ച വൈകീട്ട് 3.30ഓടെയാണ് അപകടം. കോയമ്പത്തൂർ കറുമ്പുകടയിൽനിന്ന് നൗഫിയയും കുടുംബവും പാലക്കാട്ട് എത്തി ബന്ധുക്കളുമായി മൂന്നാറിലെത്തി ആനക്കുളത്ത് ബുക്ക് ചെയ്തിരുന്ന താമസസ്ഥലത്തേക്ക് പോകുന്നതിനിടെയാണ് അപകടം.
കുത്തനെയുള്ള ഇറക്കമിറങ്ങുന്നതിനിടെ വാഹനം നിയന്ത്രണം നഷ്ടപ്പെട്ട് കൊക്കയിലേക്ക് തലകീഴായി പതിക്കുകയായിരുന്നു. അപകടം നടന്ന ഉടന്‍ പ്രദേശവാസികള്‍ രക്ഷാപ്രവര്‍ത്തനം നടത്തുകയും പരിക്കേറ്റവരെ ആശുപത്രിയിലേക്കെത്തിക്കുകയും ചെയ്തു. മുമ്പ് ഈ വളവില്‍ അപകടങ്ങള്‍ ആവര്‍ത്തിക്കുന്ന സാഹചര്യമുണ്ടായിരുന്നു. ഇതിന് ശേഷം വളവിന് വീതി വര്‍ധിപ്പിക്കുകയും ക്രാഷ് ബാരിയറുകളും മുന്നറിയിപ്പ് ബോഡുകള്‍ സ്ഥാപിക്കുകയും ചെയ്തിരുന്നു. ഇതോടെ അപകടങ്ങളുടെ എണ്ണം കുറഞ്ഞിരുന്നു. പാതയോരത്തെ സുരക്ഷാവേലി തകര്‍ത്താണ് വാഹനം താഴേക്ക് പതിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.