ക​ല്ലാ​ർ മാ​ലി​ന്യ പ്ലാ​ൻ​റി​ൽ പ​ട​ർ​ന്നുപി​ടി​ച്ച തീ

അ​ടി​മാ​ലി: മൂ​ന്നാ​ർ പ​ഞ്ചാ​യ​ത്തി​ന്റെ അ​ധീ​ന​ത​യി​ലു​ള്ള ക​ല്ലാ​ർ മാ​ലി​ന്യ പ്ലാ​ൻ​റി​ൽ വ​ൻ തീ​പി​ടി​ത്തം. ബു​ധ​നാ​ഴ്ച വൈ​കീ​ട്ട് അ​ഞ്ച്​ മ​ണി​യോ​ടെ​യു​ണ്ടാ​യ തീ​പി​ടി​ത്തം വ്യാ​ഴാ​ഴ്​​ച വൈ​കീ​ട്ടും പൂ​ർ​ണ​മാ​യും നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല.

പ്ലാ​ന്‍റി​ലെ സാ​ധ​ന സാ​മ​ഗ്രി​ക​ളെ​ല്ലാം ക​ത്തി​ന​ശി​ച്ചു. ആ​ളി​ക്ക​ത്തു​ന്ന തീ​ക്കൊ​പ്പം മേ​ഖ​ല​യാ​കെ വ​ലി​യ പു​ക ഉ​യ​രു​ന്ന​ത് ജ​ന​ങ്ങ​ളെ പ​രി​ഭ്രാ​ന്തി​യി​ലാ​ക്കി​യി​ട്ടു​ണ്ട്.

മൂ​ന്നാ​ർ, അ​ടി​മാ​ലി, രാ​ജാ​ക്കാ​ട് അ​ഗ്നി​ശ​മ​ന​സേ​ന യൂ​നി​റ്റു​ക​ളു​ടെ നേ​തൃ​ത്ത്വ​ത്തി​ൽ തീ​യ​ണ​ക്കാ​ൻ ശ്ര​മം തു​ട​രു​ക​യാ​ണ്. തീ​പി​ടി​ത്ത​ത്തി​ന്റെ കാ​ര​ണം വ്യ​ക്ത​മാ​യി​ട്ടി​ല്ല.

പ​ഞ്ചാ​യ​ത്ത് സ​യ​റ​ക്ട​റേ​റ്റ് ഉ​ദ്യോ​ഗ​സ്ഥ​രും ഇ​ടു​ക്കി ഡ​പ്യൂ​ട്ടി ഡ​യ​റ​ക്ട​റും മൂ​ന്നാ​റി​ലെ​ത്തി വി​ശ​ദാം​ശ​ങ്ങ​ൾ ശേ​ഖ​രി​ച്ചു​വ​രു​ന്നു. ഈ ​പ്ലാ​ൻ​റി​ൽ തെ​രു​വ് നാ​യ​ക​ളെ കൊ​ന്ന് കു​ഴി​ച്ച് മൂ​ടി​യ​തും 50 ല​ക്ഷം മു​ട​ക്കി തു​ട​ങ്ങി​യ മ​നു​ഷ്യ വി​സ​ർ​ജ​ന നി​ർ​മാ​ർ​ജ​ന പ​ദ്ധ​തി ന​ട​ത്തി​പ്പ് പ​ദ്ധ​തി​യ​ട​ക്കം പ​ഞ്ചാ​യ​ത്ത് അ​ന്വേ​ഷ​ണ​ത്തെ നേ​രി​ടു​ന്ന ഘ​ട്ട​ത്തി​ലാ​ണ് ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ തീ ​പി​ടി​ച്ചി​രി​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ മൂ​ന്ന്​ വ​ർ​ഷ​ങ്ങ​ളി​ലും ഈ ​പ്ലാ​ൻ​റി​ൽ തീ ​പ​ട​ർ​ന്നി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്ന് സി.​സി.​ടി.​വി ഉ​ൾ​പ്പെ​ടെ സു​ര​ക്ഷ മു​ൻ​ക​രു​ത​ലു​ക​ൾ എ​ടു​ത്തി​രു​ന്നു. 

Tags:    
News Summary - Massive fire breaks out at Kallar waste plant in Munnar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.