വായ്പ അടച്ചിട്ടും ആധാരം കൊടുത്തില്ല; മനുഷ്യാവകാശ കമീഷൻ ഇടപെടലിൽ നീതി

തൊടുപുഴ: വായ്പ അടച്ചുതീർത്ത് ഏഴുമാസങ്ങൾ കഴിഞ്ഞിട്ടും ആധാരവും ബാങ്കിലുള്ള ഷെയർ തുകയായ 30,000 രൂപയും വായ്പ തിരിച്ചടച്ച സർട്ടിഫിക്കറ്റും തിരികെ നൽകാത്ത ബാങ്കിനെതിരെ സംസ്ഥാന മനുഷ്യാവകാശ കമീഷൻ.

പീരുമേട് താലൂക്ക് കോഓപറേറ്റിവ് അഗ്രികൾചറൽ ആൻഡ്​ റൂറൽ ഡെവലപ്മെൻറ്​ ബാങ്ക് സെക്രട്ടറി രണ്ടുമാസത്തിനകം രേഖകൾ തിരികെ നൽകണമെന്ന് കമീഷൻ അധ്യക്ഷൻ ജസ്​റ്റിസ് ആൻറണി ഡൊമിനിക് ഉത്തരവിട്ടു. പെരുവന്താനം സ്വദേശി അബ്രഹാം സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്.

2009ലാണ് അബ്രഹാം വായ്പ എടുത്തത്. കമീഷൻ ബാങ്ക് സെക്രട്ടറിയിൽനിന്ന്​ റിപ്പോർട്ട് വാങ്ങിയിരുന്നു. കടാശ്വാസ കമീഷ​െൻറ തീരുമാനപ്രകാരമാണ് പരാതിക്കാരൻ 2,85,000 രൂപ അടച്ചത്. ബാങ്കി​െൻറ ഭരണസമിതി അംഗീകരിച്ചാൽ രേഖകൾ തിരികെ നൽകുമെന്ന് റിപ്പോർട്ടിൽ പറയുന്നു. ഏഴുമാസം കഴിഞ്ഞിട്ടും രേഖകൾ തിരികെ നൽകാതിരുന്ന നടപടി ശരിയല്ലെന്ന് കമീഷൻ ഉത്തരവിൽ പറഞ്ഞു.

Tags:    
News Summary - Human Rights Commission

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.