Posted On
date_range Updated On
date_range ഉപേക്ഷിച്ച വൈദ്യുതി ലൈനുകൾ അഴിച്ചുമാറ്റുന്നില്ലെന്ന് പരാതി
മൂലമറ്റം: വർഷങ്ങൾക്ക് മുമ്പ് ഉപേക്ഷിച്ച വൈദ്യുതി ലൈനുകൾ അഴിച്ചുമാറ്റുന്നില്ലെന്ന് പരാതി. അറക്കുളം മുതൽ 12ാം മൈൽ വരെയും തുടർന്ന് കാഞ്ഞാർ വരെയും സ്ഥാപിച്ച 11 കെ.വി വൈദ്യതി ശൃംഖലയാണ് അഴിച്ചുമാറ്റാതെ കിടക്കുന്നത്.
വർഷങ്ങൾക്ക് മുമ്പ് സ്വകാര്യ വ്യക്തികളുടെ സ്ഥലത്തിലൂടെ സ്ഥാപിച്ച ഈ ലൈനുകൾക്ക് പകരം റോഡിലൂടെയാക്കിയതിനെ തുടർന്ന് ഈ ലൈനുകളിലൂടെ വൈദ്യുതി പ്രവഹിക്കുന്നില്ല. എന്നാൽ, വൈദ്യുതി തൂണുകളും കമ്പികളും അഴിച്ചുമാറ്റിയിട്ടില്ല. വീടുകൾക്ക് മുകളിലും കൃഷിയിടങ്ങളിലും ഇവ തടസമായി നിൽക്കുകയാണ്. പരമാവധി ഒരു വർഷക്കാലം മാത്രമാണ് വൈദ്യുതി ഇല്ലാതെ ലൈനുകൾ വെറുതെ ഇടാൻ കഴിയുക. കൂടുതൽ കാലം ലൈനുകൾ വെറുതെ ഇടാൻ പാടില്ലാത്തതും അഴിച്ചുമാറ്റേണ്ടതാണ്. പരാതികൾ അനവധി നൽകിയിട്ടും അവ അഴിച്ചു മാറ്റുന്നില്ല എന്നാണ് നാട്ടുകാരുടെ പരാതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.