മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫി​സ​ര്‍ ര​ത്ത​ന്‍ യു. ​ഖേ​ല്‍ക്ക​ര്‍ ഇ​ട​മ​ല​ക്കു​ടി നി​വാ​സി​ക​ളു​മാ​യി

സം​സാ​രി​ക്കു​ന്നു

ഇ​ട​മ​ല​ക്കു​ടി സ​ന്ദ​ർ​ശി​ച്ച് മു​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫി​സ​ർ

ഇ​ടു​ക്കി: നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്നോ​ടി​യാ​യി സം​സ്ഥാ​ന​ത്തെ ഏ​ക ഗോ​ത്ര​വ​ർ​ഗ പ​ഞ്ചാ​യ​ത്താ​യ ഇ​ട​മ​ല​ക്കു​ട​യി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫി​സ​ർ ര​ത്ത​ന്‍ യു. ​ഖേ​ല്‍ക്ക​ർ.

പ​ഞ്ചാ​യ​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ച അ​ദ്ദേ​ഹം വോ​ട്ട​ർ​മാ​രു​മാ​യി സം​വ​ദി​ച്ചു.

അ​ന്തി​മ വോ​ട്ട​ർ​പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ച്ചാ​ലും നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന്റെ പ​ത്രി​ക സ​മ​ർ​പ്പി​ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി​യു​ടെ ത​ലേ​ദി​വ​സം വ​രെ പേ​ര് ഉ​ൾ​പ്പെ​ടു​ത്താ​ൻ ക​ഴി​യു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. 62 നി​യ​മ​സ​ഭ മ​ണ്ഡ​ല​ങ്ങ​ളി​ൽ എ​സ്.​ഐ.​ആ​ർ ഹി​യ​റി​ങ് മു​ഴു​വ​നാ​യും പൂ​ർ​ത്തീ​ക​രി​ച്ചു. ദേ​വി​കു​ളം നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലും മ​ണ്ഡ​ല​ത്തി​ൽ ഉ​ൾ​പ്പെ​ടു​ന്ന ഇ​ട​മ​ല​ക്കു​ടി​യി​ലും ഹി​യ​റി​ങ് പൂ​ർ​ത്തി​യാ​ക്കി.

ഹി​യ​റി​ങി​ൽ ഒ​രു ബു​ദ്ധി​മു​ട്ടു​മു​ണ്ടാ​യി​ല്ലെ​ന്നാ​ണ് ഇ​ട​മ​ല​ക്കു​ടി​യി​ലെ വോ​ട്ട​ർ​മാ​ർ അ​റി​യി​ച്ച​ത്. വോ​ട്ട​ർ​മാ​രും ബി.​എ​ൽ.​ഒ​മാ​രും രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളും ഇ​ല​ക്ഷ​ൻ വി​ഭാ​ഗ​ത്തി​ന് ന​ല്ല പി​ന്തു​ണ​യാ​ണ് ന​ൽ​കി​യ​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഇ​ട​മ​ല​ക്കു​ടി​യി​ലെ ഇ​ഡ​ലി​പ്പാ​റ​ക്കു​ടി, സൊ​സൈ​റ്റി​ക്കു​ടി, മീ​ൻ​കു​ത്തി​ക്കു​ടി, അ​മ്പ​ല​പ്പ​ടി​ക്കു​ടി ഉ​ന്ന​തി​ക​ളി​ലെ നി​വാ​സി​ക​ളു​മാ​യി സം​സാ​രി​ച്ച ശേ​ഷം അ​മ്പ​ല​പ്പ​ടി​ക്കു​ടി ഉ​ന്ന​തി​യി​ലെ ഏ​റ്റ​വും പ്രാ​യം കൂ​ടി​യ വോ​ട്ട​റാ​യ 90 വ​യ​സ്സു​ള്ള ദൊ​ര​സ്വാ​മി​യു​ടെ വീ​ടും അ​ദ്ദേ​ഹം സ​ന്ദ​ർ​ശി​ച്ചു.

പ​ഞ്ചാ​യ​ത്തി​ലെ പോ​ളി​ങ് ബൂ​ത്താ​യ ഇ​ട​മ​ല​ക്കു​ടി ഗ​വ. ട്രൈ​ബ​ൽ യു.​പി സ്കൂ​ളി​ലെ ക്ര​മീ​ക​ര​ണ​ങ്ങ​ളും വി​ല​യി​രു​ത്തി. തു​ട​ർ​ന്ന്, ദേ​വി​കു​ളം നി​യ​മ​സ​ഭ മ​ണ്ഡ​ല​ത്തി​ലെ വോ​ട്ടെ​ണ്ണ​ൽ കേ​ന്ദ്ര​മാ​യ മൂ​ന്നാ​ർ ഗ​വ. വി.​എ​ച്ച്.​എ​സ്.​എ​സ് ആ​ൻ​ഡ് ടി.​ടി.​ഐ​യും സ​ന്ദ​ർ​ശി​ച്ചു. ദേ​വി​കു​ളം സ​ബ് ക​ല​ക്ട​ർ വി.​എം. ആ​ര്യ, ഇ​ല​ക്ഷ​ൻ ഡെ​പ്യൂ​ട്ടി ക​ല​ക്ട​ർ സു​ജ വ​ർ​ഗീ​സ്, മൂ​ന്നാ​ർ ഡി​വൈ.​എ​സ്.​പി എ​സ്. ച​ന്ദ്ര​കു​മാ​ർ, ദേ​വി​കു​ളം ത​ഹ​സീ​ൽ​ദാ​ർ ജി. ​അ​ജേ​ഷ്, റേ​ഞ്ച് ഫോ​റ​സ്റ്റ് ഓ​ഫി​സ​ർ കെ. ​അ​ഭി​ലാ​ഷ്, സെ​ക്ഷ​ൻ ഫോ​റ​സ്റ്റ് ഓ​ഫി​സ​ർ കെ.​ജി. മു​ര​ളി എ​ന്നി​വ​രും ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.

Tags:    
News Summary - Chief Electoral Officer visits Idamalakudi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.