നെടുങ്കണ്ടം: ഉടുമ്പന്‍ചോലയിലെ ഇടത് സ്ഥാനാര്‍ഥി എം.എം. മണിക്കുവേണ്ടി വോട്ട് തേടി അദ്ദേഹത്തിെൻറ അപരനും രംഗത്ത്. മണി ഒരേസമയം നെടുങ്കണ്ടത്തും രാജാക്കാടും വോട്ട് അഭ്യർഥിക്കുന്നതായി തോന്നുന്നവർക്ക് സൂക്ഷിച്ചുനോക്കിയാല്‍ അപരനെ കെണ്ടത്താം.
രാജാക്കാട്ട് പ്രചാരണം നടത്തുന്നത് അദ്ദേഹവുമായി ഏറെ രൂപസാദൃശ്യമുള്ള രാജാക്കാട് പഴയവിടുതി കണ്ടത്തില്‍ പാപ്പനെന്ന് വിളിക്കുന്ന പാപ്പച്ചനാണ്. രൂപത്തിലും ഭാവത്തിലും എന്തിനേറെ വസ്ത്രധാരണത്തില്‍പോലും എം.എം. മണിയുമായി സാദൃശ്യമുള്ളയാളാണ് പാപ്പച്ചന്.
തെരഞ്ഞെടുപ്പുകളില്‍ അപരശല്യം സര്‍വസാധാരണമാണ്. എന്നാല്‍, ഉടുമ്പൻേചാലയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എം.എം. മണിയുടെ അപരനെ ശല്യമെന്ന് പറയാനാകില്ല. മണ്ഡലത്തിലെ ഓരോ വീടും കയറിയിറങ്ങി ഈ അപരന് വോട്ടുകള്‍ ചോദിക്കുന്നത് തെൻറ പ്രിയനേതാവ് എം.എം. മണിക്കുവേണ്ടിയാണ്. യഥാർഥ മണിയാശാെൻറ ചിത്രമടങ്ങിയ പ്ലക്കാര്‍ഡും കൈയില്‍പിടിച്ച് കാല്‍നടയായാണ് വീടുകള്‍ കയറിയിറങ്ങി അപരന് വോട്ട് ചോദിക്കുന്നത് വാര്‍ധക്യസഹജ രോഗങ്ങള്‍ അലട്ടുന്നുണ്ടെങ്കിലും അതൊന്നും വകവെക്കാതെയാണ് മീനച്ചൂടിലെ പ്രചാരണം.
രാജാക്കാട് സ്വകാര്യ ബസ് സ്റ്റാന്‍ഡിലെ അനൗണ്‍സറും പിരിവുകാരനുമെല്ലാമായ പാപ്പച്ചന് പഴയ പാര്‍ട്ടി പ്രവര്‍ത്തകന്‍കൂടിയാണ്. പഴയവിടുതിയിലെ വാടകവീട്ടില്‍നിന്ന് ആരംഭിക്കുന്ന പാപ്പച്ചെൻറ കാല്നടപ്രചാരണം വൈകീട്ട് ആറുമണിവരെ നീളും.
രാജാക്കാട്, എന്‍.ആര് സിറ്റി, പുന്നസിറ്റി, പുതുകില്‍ തുടങ്ങിയ പ്രദേശങ്ങളില്‍ വീടുവിടാന്തരം കയറി വോട്ട് അഭ്യര്‍ഥിക്കുകയാണ്. മണിയാശാന് വീണ്ടും വിജയിച്ചുവരുമെന്നും മന്ത്രിയാകുമെന്നും ഉറച്ചുവിശ്വസിക്കുന്നയാളാണ് പാപ്പച്ചൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.