പെ​രു​മ്പ​ൻ​കു​ത്ത് ഫോ​റ​സ്റ്റ് ഔ​ട്ട് പോ​സ്റ്റ് ഉ​പ​രോ​ധി​ച്ച് ആ​ദി​വാ​സി​ക​ൾ ന​ട​ത്തു​ന്ന സ​മ​രം

കുറത്തികുടിയിലേക്ക് തുടങ്ങിയ ബസ് സർവീസ്​ തടഞ്ഞു; വനപാലകർക്കെതിരെ ആദിവാസികൾ

അ​ടി​മാ​ലി: അ​വി​ക​സി​ത ആ​ദി​വാ​സി സ​ങ്കേ​ത​മാ​യ കു​റ​ത്തി​കു​ടി ഉ​ന്ന​തി​യി​ലേ​ക്ക് തു​ട​ങ്ങി​യ സ്വ​കാ​ര്യ ബ​സ് സ​ർ​വീ​സ് വ​നം വ​കു​പ്പ് ത​ട​ഞ്ഞു. വി​വ​ര​മ​റി​ഞ്ഞെ​ത്തി​യ ആ​ദി​വാ​സി​ക​ൾ ഫോ​റ​സ്റ്റ് ഔ​ട്ട് പോ​സ്റ്റി​ൽ എ​ത്തി വ​ന​പാ​ല​ക​രെ ത​ട​ഞ്ഞു വെ​ച്ച്​ പ്ര​തി​ഷേ​ധി​ച്ചു. ശ​നി​യാ​ഴ്ച​യാ​ണ്​ മാ​ങ്കു​ള​ത്ത് നി​ന്ന് കു​റ​ത്തി​കു​ടി ആ​ദി​വാ​സി ഉ​ന്ന​തി​യി​ലേ​ക്ക് സ്വ​കാ​ര്യ ബ​സ് സ​ർ​വീ​സ് ആ​രം​ഭി​ച്ച​ത്. എ​ന്നാ​ൽ ബ​സ് ഉ​ട​മ​യോ​ട് ബ​സ് സ​ർ​വീ​സ് ന​ട​ത്തി​യാ​ൽ ബ​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ക്കു​മെ​ന്ന് വ​നം​വ​കു​പ്പ് പ​റ​ഞ്ഞു.

ഇ​തോ​ടെ സ​ർ​വീ​സ് ന​ട​ത്താ​തെ ബ​സ് പി​ൻ​വാ​ങ്ങി. ഇ​ത​റി​ഞ്ഞ കു​റ​ത്തി കു​ടി ഉ​ന്ന​തി​യി​ലെ ആ​ദി​വാ​സി​ക​ൾ പെ​രു​മ്പ​ൻ​കു​ത്തി​ലെ ഫോ​റ​സ്റ്റ് ഔ​ട്ട് പോ​സ്റ്റി​ൽ എ​ത്തു​ക​യും ജീ​വ​ന​ക്കാ​രെ ഓ​ഫി​സി​ൽ ത​ട​ഞ്ഞ്​ വെ​ച്ച്​ സ​മ​രം ന​ട​ത്തു​ക​യു​മാ​യി​വു​ന്നു. മൂ​ന്നാ​റി​ൽ നി​ന്നു പൊ​ലീ​സ് സം​ഘം സ്ഥ​ല​ത്തെ​ത്തി സ​മ​ര​ക്കാ​രു​മാ​യി ച​ർ​ച്ച ന​ട​ത്തി​യെ​ങ്കി​ലും തീ​രു​മാ​ന​മാ​യി​ല്ല.

പെ​ർ​മി​റ്റ് ഇ​ല്ലാ​തെ സ​ർ​വീ​സ് തു​ട​ങ്ങി​യ​താ​ണ് വി​ല​ക്കാ​ൻ കാ​ര​ണ​മെ​ന്ന് അ​ടി​മാ​ലി റേ​ഞ്ച് ഓ​ഫി​സ​ർ പ​റ​ഞ്ഞു. നാ​ല്​ കി​ലോ​മീ​റ്റ​ർ ദു​ര​മാ​ണ് വ​ന​ത്തി​ലൂ​ടെ കു​റ​ത്തി കു​ടി​യി​ലേ​ക്ക് ഉ​ള്ള​ത്. അ​ടി​മാ​ലി പ​ഞ്ചാ​യ​ത്തി​ലെ ഒ​ന്നാം വാ​ർ​ഡി​ൽ പെ​ട്ട​താ​ണ് അ​വി​ക​സി​ത ആ​ദി​വാ​സി ഉ​ന്ന​തി​യാ​യ കു​റ​ത്തി​കു​ടി. ആ​ദ്യ​മാ​യി എ​ത്തു​ന്ന ബ​സി​നെ ആ​ഘോ​ഷ പൂ​ർ​വ്വം വ​ര​വേ​ൽ​ക്കാ​ൻ എ​ല്ലാ​വ​രും ഒ​രു​ങ്ങി നി​ൽ​ക്കെ​യാ​ണ്​ സം​ഭ​വം.

കു​റ​ത്തി​കു​ടി​യി​ൽ വൈ​ദ്യു​തി നി​ല​യം വ​രു​ന്ന​തി​ൻ്റെ ഭാ​ഗ​മാ​യി​ട്ടാ​ണ് റോ​ഡ് ഉ​ണ്ടാ​യ​ത്. മാ​മ​ല​ക​ണ്ടം-​അ​വ​റു​കു​ട്ടി-​കു​റ​ത്തി​കു​ടി-​ആ​ന​ക്കു​ളം രാ​ജ​പാ​ത തു​റ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ണ്ട് പ​ഞ്ചാ​യ​ത്ത് നി​വാ​സി​ക​ൾ ശ​ക്ത​മാ​യ സ​മ​രം തു​ട​രു​ന്ന​തി​നി​ടെ​യാ​ണ് ആ​ദി​വാ​സി സ​ങ്കേ​ത​ത്തി​ലേ​ക്കു​ള്ള ബ​സ് സ​ർ​വീ​സ് വ​നം​വ​കു​പ്പ് ത​ട​ഞ്ഞ​ത്. ഇ​ത് സ​മ​രം കൂ​ടു​ത​ൽ ശ​ക്ത​മാ​കാ​നും കാ​ര​ണ​മാ​യി​ട്ടു​ണ്ട്. ദേ​വി​കു​ളം സ​ബ് ക​ല​ക്ട​ർ സ്ഥ​ല​ത്തെ​ത്തി ഉ​റ​പ്പ് ന​ൽ​കി​യാ​ലെ സ​മ​രം പി​ൻ​വ​ലി​ക്കൂ​വെ​ന്ന നി​ല​പാ​ടി​ലാ​ണ് സ​മ​ര​ക്കാ​ർ.

Tags:    
News Summary - Bus service to Kurathikudi blocked; Adivasis protest against forest guards

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.