കേ​ര​ള വാ​ട്ട​ര്‍ അ​തോ​റി​റ്റി പൈ​നാ​വ് സ​ബ് ഡി​വി​ഷ​ന്‍

വിനോദസഞ്ചാരികൾക്ക്​ ഗസ്റ്റ് ഹൗസുകൾ ഒരുക്കി വാട്ടർ അതോറിറ്റി

തൊ​ടു​പു​ഴ: വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ക്കാ​യി ഗ​സ്റ്റ് ഹൗ​സു​ക​ൾ ഒ​രു​ക്കി വാ​ട്ട​ർ അ​തോ​റി​റ്റി. ജ​ല വി​ത​ര​ണ​ത്തി​ന് പു​റ​മെ വ​കു​പ്പി​ന് അ​ധി​ക വ​രു​മാ​നം ക​ണ്ടെ​ത്തു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ വാ​ട്ട​ർ അ​തോ​റി​റ്റി ന​ട​പ്പി​ലാ​ക്കു​ന്ന പു​തി​യ പ​ദ്ധ​തി​ക്കാ​ണ്​ ജി​ല്ല​യി​ൽ തു​ട​ക്ക​മാ​കു​ന്ന​ത്.

സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ന​ട​പ്പി​ലാ​ക്കു​ന്ന ഈ ​പ​ദ്ധ​തി​യു​ടെ ആ​ദ്യ​ഘ​ട്ട​മെ​ന്ന നി​ല​യി​ൽ ഇ​ടു​ക്കി​യി​ലെ ചെ​റു​തോ​ണി​യി​ലും പൈ​നാ​വി​ലു​മാ​ണ് അ​ത്യാ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ട് കൂ​ടി​യ ഗ​സ്റ്റ് ഹൗ​സു​ക​ൾ പൊ​തു​ജ​ന​ങ്ങ​ൾ​ക്കാ​യി ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

എം.​എ​ല്‍.​എ ഫ​ണ്ട് വി​നി​യോ​ഗി​ച്ച് പൂ​ര്‍ത്തീ​ക​രി​ച്ച കേ​ര​ള വാ​ട്ട​ര്‍ അ​തോ​റി​റ്റി പൈ​നാ​വ് സ​ബ് ഡി​വി​ഷ​ന്‍, സെ​ക്ഷ​ന്‍ ഓ​ഫീ​സ് കെ​ട്ടി​ട​ത്തി​ന്റെ​യും എം.​എ​ൽ.​എ ഫ​ണ്ട് വി​നി​യോ​ഗി​ച്ച് പൂ​ര്‍ത്തീ​ക​രി​ച്ച കേ​ര​ള വാ​ട്ട​ര്‍ അ​തോ​റി​റ്റി പൈ​നാ​വ് സ​ബ് ഡി​വി​ഷ​ന്‍, സെ​ക്ഷ​ന്‍ ഓ​ഫീ​സ് കെ​ട്ടി​ട​ത്തി​ന്റെ​യും അ​തി​ഥി മ​ന്ദി​ര​ങ്ങ​ളു​ടെ​യും ഉ​ദ്ഘാ​ട​നം വെ​ള്ളി​യാ​ഴ്ച ന​ട​ക്കും.

വാ​ട്ട​ർ അ​തോ​റി​റ്റി​യു​ടെ ജ​ല​ശു​ദ്ധീ​ക​ര​ണ ശാ​ല​ക​ൾ​ക്കും ടാ​ങ്കു​ക​ൾ​ക്കും മു​ക​ളി​ലും താ​ഴെ​യു​മാ​യി​ട്ടാ​ണ് ഈ ​മു​റി​ക​ൾ നി​ർ​മ്മി​ച്ചി​രി​ക്കു​ന്ന​ത് എ​ന്ന​താ​ണ് ഈ ​പ​ദ്ധ​തി​യു​ടെ ഏ​റ്റ​വും വ​ലി​യ പ്ര​ത്യേ​ക​ത. ചെ​റു​തോ​ണി​യി​ൽ 15 ല​ക്ഷം ലി​റ്റ​ർ ശേ​ഷി​യു​ള്ള വാ​ട്ട​ർ ടാ​ങ്കി​ന് മു​ക​ളി​ലാ​യി ര​ണ്ട്​ സ്യൂ​ട്ട് റൂ​മു​ക​ളും നാ​ല്​ ഡീ​ല​ക്സ് റൂ​മു​ക​ളും നി​ർ​മി​ച്ചി​ട്ടു​ണ്ട്. കൂ​ടാ​തെ 200 പേ​ർ​ക്ക് ഇ​രി​ക്കാ​വു​ന്ന പെ​രി​യാ​ർ എ​ന്ന് പേ​രി​ട്ടി​രി​ക്കു​ന്ന കോ​ൺ​ഫ​റ​ൻ​സ് ഹാ​ളും ഇ​വി​ടെ​യു​ണ്ട്. ഇ​ടു​ക്കി ഡാ​മി​ന്റെ മ​നോ​ഹ​ര​മാ​യ ദൃ​ശ്യം ആ​സ്വ​ദി​ക്കാം എ​ന്ന​താ​ണ് ഇ​വി​ടു​ത്തെ പ്ര​ധാ​ന ആ​ക​ർ​ഷ​ണം. പൈ​നാ​വി​ൽ 2.5 ല​ക്ഷം ലി​റ്റ​ർ ശേ​ഷി​യു​ള്ള പ്ലാ​ന്റി​ന് താ​ഴെ​യാ​യി മൂ​ന്ന്​ സ്യൂ​ട്ട് റൂ​മു​ക​ളും ര​ണ്ട്​ സാ​ധാ​ര​ണ റൂ​മു​ക​ളു​മാ​ണ് ഇ​വി​ടെ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ര​ണ്ടി​ട​ത്തും വി​ശാ​ല​മാ​യ പാ​ർ​ക്കി​ങ്ങ്​ സൗ​ക​ര്യ​വും ല​ഭ്യ​മാ​ണ്. പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന്റെ റെ​സ്റ്റ് ഹൗ​സു​ക​ളു​ടെ മാ​തൃ​ക​യി​ൽ സാ​ധാ​ര​ണ​ക്കാ​ർ​ക്ക് താ​ങ്ങാ​നാ​വു​ന്ന നി​ര​ക്കി​ലാ​ണ് വാ​ട്ട​ർ അ​തോ​റി​റ്റി​യും ഈ ​സൗ​ക​ര്യം ല​ഭ്യ​മാ​ക്കു​ന്ന​ത്.

മാ​ർ​ച്ച് 15 മു​ത​ൽ വാ​ട്ട​ർ അ​തോ​റി​റ്റി​യു​ടെ വെ​ബ്സൈ​റ്റ് വ​ഴി പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ഓ​ൺ​ലൈ​നാ​യി മു​റി​ക​ൾ ബു​ക്ക് ചെ​യ്യാം. സം​സ്ഥാ​ന​ത്തെ മ​റ്റ് പ്ര​ധാ​ന വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കും വാ​ട്ട​ർ അ​തോ​റി​റ്റി​യു​ടെ ഗ​സ്റ്റ് ഹൗ​സു​ക​ൾ വ്യാ​പി​പ്പി​ക്കാ​നാ​ണ് സ​ർ​ക്കാ​ർ ല​ക്ഷ്യ​മി​ടു​ന്ന​ത്.

Tags:    
News Summary - Water Authority prepares guest houses for tourists

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.