മൂന്നാര്‍ പ്രോജക്റ്റ് സബ്ഡിവിഷന് ഓഫിസ് മന്ദിരത്തിന്റെ ഉദ്ഘാടനം ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന് നിര്‍വഹിക്കുന്നു
മൂന്നാർ: മൂന്നാര്‍ വാട്ടര്‍ അതോറിറ്റി ഓഫിസിനോട് ചേര്‍ന്നുള്ള രണ്ട് ഏക്കര്‍ ഭൂമിയില്‍ വാട്ടര്‍ അതോറിറ്റിയുടെ ഗസ്റ്റ് ഹൗസ് നിര്‍മിക്കുന്നതിന് ഉടന്‍ നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. വാട്ടര്‍ അതോറിറ്റി മൂന്നാര്‍ പ്രോജക്റ്റ് സബ്ഡിവിഷന് ഓഫീസ് മന്ദിരത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. എ. രാജ എം.എല്‍.എ അധ്യക്ഷത വഹിച്ചു.
വാട്ടര്‍ അതോറിറ്റി ഇടുക്കി സര്‍ക്കിള്‍ സൂപ്രണ്ടിങ് എന്‍ജിനീയര്‍ എൻ.ആർ.ഹരി പദ്ധതി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ല പഞ്ചായത്തംഗം സി. നെല്‍സണ്‍, ദേവികുളം ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസസ്ഥിരം സമിതി ചെയര്‍പേഴ്സണ്‍ റീന മുത്തു കുമാര്‍, ഗ്രാമപഞ്ചായത്തംഗം ക്രിസ്റ്റീന ബ്രൈറ്റി, വാട്ടര്‍ അതോറിറ്റി ജീവനക്കാര്‍, രാഷ്ട്രീയകക്ഷി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഇരുനിലകളിലായാണ് മന്ദിരത്തിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ചിരിക്കുന്നത്.
വിദൂര പ്രദേശമായതിനാല്‍ ഉദ്യോഗസ്ഥര്‍ക്ക് അത്യാവശ്യഘട്ടങ്ങളില്‍ താമസിക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. 75 ലക്ഷം രൂപയാണ് കെട്ടിട നിര്‍മാണത്തിന് വേണ്ടി വിനിയോഗിച്ചത്. മാട്ടുപ്പെട്ടി കേന്ദ്രീകരിച്ച് ദേവികുളം,ചിന്നക്കനാല്‍, മൂന്നാര്‍,പള്ളിവാസല്‍ (ഭാഗികം) പഞ്ചായത്തുകള്‍ക്കും.
മാങ്കുളം വിരിപ്പാറ വെള്ളച്ചാട്ടം കേന്ദ്രീകരിച്ച് അടിമാലി,പള്ളിവാസല്‍, മാങ്കുളം പഞ്ചായത്തുകള്‍ക്കും പൊന്മുടി ഡാം കേന്ദ്രീകരിച്ച് രാജാക്കാട്, രാജകുമാരി, ബൈസണ്‍വാലി, സേനാപതി (ഭാഗികം) പഞ്ചായത്തുകള്‍ക്കും മറയൂര്‍, കാന്തല്ലൂര്‍, വട്ടവട പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ച് വിവിധ ശുദ്ധീകരണ പ്ലാന്റുകള്‍ സ്ഥാപിച്ച് കുടിവെള്ളം വിതരണം ചെയ്യുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നതിന് മൂന്നാറിലെ സബ് ഡിവിഷന് ഓഫിസ് വഴി സാധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.