Posted On
date_range Updated On
date_range ടാറിങ് നടത്തി മൂന്നാം നാള് മെറ്റൽ ഇളകി
നെടുങ്കണ്ടം: ടാറിങ് നടത്തി മൂന്നാം നാള് മെറ്റലുകള്‍ ഇളകി റോഡില്‍ നിരന്നു. ചേലകവല മാവടി പള്ളിസിറ്റി റോഡിലെ ടാറിങാണ് ഇളകിയത്. മഴ പെയ്തതിനു പുറമെ ടോറസ് ലോറി തിരിച്ചതിനു പിന്നാലെയാണ് റോഡ് തകര്‍ന്ന് മെറ്റലുകള്‍ ഇളകിയത്.
അടുത്ത മഴക്ക് മഴവെള്ളത്തില്‍ മെറ്റലുകള്‍ ഒഴുകി പോയി വീണ്ടും കുഴികള്‍ രൂപപ്പെടും. മാസങ്ങള്‍ക്ക് മുമ്പ് ചേലകവല മുതല്‍ അറ്റകുറ്റപണി നടത്തിയെങ്കിലും റോഡ് ഗതാഗത യോഗ്യമല്ലായിരുന്നു. നാട്ടുകാരുടെ പരാതിക്കൊടുവിലാണ് പൊതുമരാമത്ത് റോഡ് ടാര്‍ ചെയ്തത്. എന്നാല്‍ മൂന്നാം നാള് റോഡ് പൊളിഞ്ഞത് ടാറിങിലെ അപാകതയും നിര്‍മാണത്തിലെ പിഴവുമാണെന്നാണ് പ്രദേശവാസികളുടെ ആരോപണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.