പാ​ൽ​ക്കു​ളം​മേ​ട് വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്രം മ​ന്ത്രി റോ​ഷി

അ​ഗ​സ്റ്റി​ൻ തു​റ​ന്നു കൊ​ടു​ക്കു​ന്നു

വിനോദ സഞ്ചാരികളെ സ്വാഗതം ചെയ്ത് പാൽക്കുളം മേട്

ചെ​റു​തോ​ണി: നീ​ണ്ട നാ​ള​ത്തെ കാ​ത്തി​രു​പ്പി​നു ശേ​ഷം ഇ​ടു​ക്കി പാ​ൽ​ക്കു​ളം മേ​ട് വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്രം ടൂ​റി​സ്റ്റു​ക​ൾ​ക്കാ​യി തു​റ​ന്നു കൊ​ടു​ത്തു. പാ​ൽ​ക്കു​ളം മേ​ടി​ൻ്റെ അ​ടി​വാ​ര​ത്ത് സം​ഘ​ടി​പ്പി​ച്ച യോ​ഗ​ത്തി​ന് ശേ​ഷം മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​നാ​ണ് വ​നം വ​കു​പ്പി​ലെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും നാ​ട്ടു​കാ​രു​ടെ​യും സാ​ന്നി​ദ്ധ്യ​ത്തി​ൽ പാ​ൽ​ക്കു​ളം മേ​ട് വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്രം തു​റ​ന്നു കൊ​ടു​ത്ത​ത്.

ക​ഞ്ഞി​ക്കു​ഴി പ​ഞ്ചാ​യ​ത്തി​ലെ സൗ​ന്ദ​ര്യ ഭൂ​മി ഏ​റെ​ക്കാ​ല​മാ​യി സ​ന്ദ​ർ​ശ​ക​രെ പ്ര​വേ​ശി​പ്പി​ക്കാ​തി​രു​ന്ന​ത് നാ​ട്ടു​കാ​ർ​ക്കി​ട​യി​ൽ വ​ലി​യ പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്കു കാ​ര​ണ​മാ​യി​രു​ന്നു. സ​ർ​ക്കാ​ർ​ത​ല​ത്തി​ൽ ന​ട​ന്ന നി​ര​വ​ധി ച​ർ​ച്ച​ക​ൾ​ക്ക് ശേ​ഷ​മാ​ണ് വ​നം​വ​കു​പ്പി​ന്റെ കൈ​വ​ശ​മു​ള്ള പാ​ൽ​ക്കു​ളം​മേ​ട് തു​റ​ന്നു കൊ​ടു​ക്കു​വാ​ൻ തീ​രു​മാ​ന​മാ​യ​ത്. ജ​ന​ങ്ങ​ളു​ടെ കൂ​ട്ടാ​യ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഫ​ല​മാ​ണ് പാ​ൽ​ക്കു​ളം​മേ​ട് തു​റ​ന്നു​കൊ​ടു​ക്കാ​നാ​യ​തെ​ന്ന് മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റ്യ​ൻ പ​റ​ഞ്ഞു.

ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ്‌ കോ​മ​ളം മോ​ഹ​ൻ​ദാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി. ​സി. എ​ഫ് ടി.​കെ.​വി​നോ​ദ് കു​മാ​ർ, വൈ​സ് പ്ര​സി​ഡ​ന്റ്‌ സോ​യി​മോ​ൻ സ​ണ്ണി, അ​നി​ൽ കൂ​വ പ്ലാ​ക്ക​ൽ, ഗ്രാ​മ പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ൾ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി അ​തു​ല്യ വി.​കു​മാ​ർ, റെ​യി​ഞ്ച് ഓ​ഫി​സ​ർ ഹ​രി​ലാ​ൽ, ഫാ: ​ആ​ൻ​റ​ണി പാ​ലാ പു​ളി​ക്ക​ൽ, മു​ൻ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് വ​ക്ക​ച്ച​ൻ വ​യ​ലി​ൽ, മ​ർ​ച്ച​ന്റ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്റ് സി​ബി ആ​റ​ക്കാ​ട്ട്, തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു

Tags:    
News Summary - Palkulam Med welcomes tourists

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.