ആ​ന്റോ പു​രം ഗൗ​രി​സി​റ്റി റോ​ഡ് ത​ക​ർ​ന്ന നി​ല​യി​ൽ

ആന്‍റോപുരം-ഗൗരി സിറ്റി റോഡ്​ തകർന്നു; യാത്രക്കാർ ദുരിതത്തിൽ

ചെ​റു​തോ​ണി: ടാ​റി​ങ്​ ന​ട​ത്തി ഒ​രു വ​ർ​ഷം തി​ക​യും മു​മ്പേ റോ​ഡ്​ ത​ക​ർ​ന്നു. ദി​വ​സ​വും നൂ​റു​ക​ണ​ക്കി​നാ​ളു​ക​ൾ സ​ഞ്ച​രി​ക്കു​ന്ന ആ​ന്‍റോ​പു​ര​ത്ത്​ നി​ന്നും ഗൗ​രി​സി​റ്റി​ക്കു​ള്ള റോ​ഡാ​ണ് ത​ക​ർ​ന്ന്​ ഗ​താ​ഗ​ത യോ​ഗ്യ​മ​ല്ലാ​താ​യ​ത്. വാ​ത്തി​കു​ടി മ​രി​യാ​പു​രം പ​ഞ്ചാ​യ​ത്തു​ക്ക​ളെ ത​മ്മി​ൽ ബ​ന്ധി​പ്പി​ക്കു​ന്ന ചാ​ലി​സി​റ്റി വ​ഴി​യു​ള്ള ആ​ന്റോ​പു​ര​ത്തെ ക​ലു​ങ്ക് ത​ക​രു​ക​യും പു​തു​ക്കി​പ്പ​ണി​യു​ന്ന​തി​നാ​യി അ​ട​ക്കു​ക​യും ചെ​യ്ത​തോ​ടെ യാ​ത്ര​ക്കാ​ർ ഭൂ​രി​പ​ക്ഷ​വും ഈ​റോ​ഡു വ​ഴി​യാ​ണ് യാ​ത്ര ചെ​യ്യു​ന്ന​ത്.

ഒ​രു കി​ലോ​മീ​റ്റ​ർ ദൂ​രം വ​രു​ന്ന റോ​ഡു വ​ഴി യാ​ത്ര​ക്കാ​ർ കൂ​ടി​യ​തോ​ടെ​യാ​ണ് ബു​ദ്ധി​മു​ട്ട് കൂ​ടി​യ​ത്. ക​രി​മ്പ​നി​ൽ നി​ന്നും മു​രി​ക്കാ​ശേ​രി യി​ൽ നി​ന്നും വ​രു​ന്ന​വ​ർ ഈ ​റോ​ഡി​നെ​യാ​ണ് ആ​ശ്ര​യി​ക്കു​ന്ന​ത്. റോ​ഡ് അ​ടി​യ​ന്ത​ര​മാ​യി ന​ന്നാ​ക്കി ഗ​താ​ഗ​ത യോ​ഗ്യ​മാ​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

Tags:    
News Summary - Antropuram-Gauri City road collapses; commuters in distress

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.