ഇ​ട​വെ​ട്ടി ന​ഗ​ര​വ​ന​ത്തി​ന്‍റെ പ്ര​വേ​ശ​ന ക​വാ​ടം

തൊ​ടു​പു​ഴ: ന​ഗ​ര​ത്തോ​ട് ചേ​ർ​ന്ന് ഉ​ള്ള വ​നം വ​കു​പ്പി​ന്റെ ഇ​ട​വെ​ട്ടി ന​ഗ​ര വ​നം പൊ​തു​ജ​ന​ങ്ങ​ൾ​ക്കാ​യി തു​റ​ന്നു. ഇ​ട​വെ​ട്ടി വ​ന​ത്തി​ൽ വ​നം വ​ന്യ​ജീ​വി വ​കു​പ്പ് നി​ർ​മി​ച്ച കെ​ട്ടി​ട​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം ഓ​ൺ​ലൈ​നാ​യി വ​നം മ​ന്ത്രി എ.​കെ.​ശ​ശീ​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഇ​ട​വെ​ട്ടി ബാ​ങ്ക് ജ​ങ്ഷ​നി​ൽ നി​ന്നാ​ണ് വ​ന​ത്തി​ലേ​ക്കു​ള്ള റോ​ഡ്. 1902 ൽ ​റി​സ​ർ​വ് വ​ന​മാ​യി വി​ജ്ഞാ​പ​നം ചെ​യ്ത ഇ​ട​വെ​ട്ടി വ​ന​ത്തി​ൽ‍ വൈ​വി​ധ്യ​മാ​ർ​ന്ന വൃ​ക്ഷ​ങ്ങ​ളും ജ​ന്തു ജാ​ല​ങ്ങ​ളും ഉ​ണ്ട്. നാ​ല് വ​ശ​വും ജ​ന​വാ​സ മേ​ഖ​ല​ക​ളാ​ൽ ചു​റ്റ​പ്പെ​ട്ടു കി​ട​ക്കു​ന്ന വ​ന​ത്തി​ന് 12.5 ഹെ​ക്ട​ർ വി​സ്തീ​ർ​ണ​മാ​ണ് കു​ട്ടി വ​ന​ത്തി​ന് ഉ​ള്ള​ത്. 2020ൽ ​ന​ഗ​ർ​വ​ൻ യോ​ജ​ന പ​ദ്ധ​തി പ്ര​കാ​രം ന​ട​പ്പി​ലാ​ക്കി​യ പ​ദ്ധ​തി പ്ര​കാ​രം വ​ന​ത്തി​ൽ വൈ​വി​ധ്യ​മാ​ർ​ന്ന നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് ന​ട​ത്തി​യി​രി​ക്കു​ന്ന​ത്. ന​ട​പ്പാ​ത​ക​ൾ, മെ​ഡി​സി​ന​ൽ പ്ലാ​ന്റു​ക​ൾ, ബ​ട്ട​ർ​ഫ്ലൈ പാ​ർ​ക്ക്, മു​ള​ങ്കാ​ടു​ക​ൾ, ന​ക്ഷ​ത്ര വ​നം, പു​ൽ​മേ​ട്, കു​ട്ടി​ക​ളു​ടെ പാ​ർ​ക്ക് മു​ത​ലാ​യ​വ സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്.

തൊ​ടു​പു​ഴ സോ​ഷ്യ​ല്‍ ഫോ​റ​സ്ട്രി റേ​ഞ്ച് ഓ​ഫി​സി​ന്റെ​യും

വി​ജി​ല​ന്‍സ് റേ​ഞ്ച് ഓ​ഫി​സ് മ​ന്ദി​ര​ത്തി​ന്റെ​യും ക്വാ​ട്ടേ​ഴ്സു​ക​ളു​ടെ​യും ശി​ലാ​ഫ​ല​കം പി.​ജെ. ജോ​സ​ഫ് എം.​എ​ൽ.​എ

അ​നാ​ച്ഛാ​ദ​നം ചെ​യ്യു​ന്നു

വ​ന​ത്തി​ലി​രു​ന്ന് ഭ​ക്ഷ​ണം ക​ഴി​ക്കാ​നു​ള്ള ക​ഫേ ഉ​ട​ൻ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കു​മെ​ന്ന് വ​നം വ​കു​പ്പ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. കേ​ര​ള​ത്തി​ൽ ത​ന്നെ ന​ഗ​ര വ​നം പ​ദ്ധ​തി​യി​ൽ ഏ​റ്റ​വും നീ​ളം കൂ​ടി​യ ന​ട​പ്പാ​ത​യാ​ണ് (730 മീ​റ്റ​ർ) ഇ​വി​ടെ സ​ജ്ജ​മാ​ക്കി​യി​രി​ക്കു​ന്ന​തെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ഇ​തി​ന്റെ പ്ര​വ​ർ​ത്ത​നം രാ​വി​ലെ ഏ​ഴ്​ മു​ത​ൽ വൈ​കീ​ട്ട് അ​ഞ്ച്​ വ​രെ​യാ​ണ്. മു​തി​ർ​ന്ന​വ​ർ​ക്ക് 40 രൂ​പ​യും കു​ട്ടി​ക​ൾ​ക്ക് 20 രൂ​പ​യു​മാ​ണ് ഫീ​സ്. ന​ഗ​ര​ത്തി​ൽ നി​ന്ന് 5 കി​ലോ മീ​റ്റ​ർ മാ​ത്രം ദൂ​ര​ത്തു​ള്ള ഇ​ട​വെ​ട്ടി കു​ട്ടി വ​നം കു​ടും​ബ സ​മേ​തം സ​ന്ദ​ർ​ശി​ക്കാ​നും വ​ന​ത്തി​ന്റെ ഭം​ഗി ആ​സ്വ​ദി​ക്കാ​നു​മു​ള്ള അ​വ​സ​ര​മാ​ണ് അ​ധി​കൃ​ത​ർ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

ഇ​ട​വെ​ട്ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ന​ഗ​ര​വ​ന​ത്തി​ന് സ​മീ​പം ന​ട​ന്ന യോ​ഗ​ത്തി​ല്‍ പി. ​ജെ. ജോ​സ​ഫ് എം.​എ​ല്‍.​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് ഷീ​ല സ്റ്റീ​ഫ​ന്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. എ​റ​ണാ​കു​ളം സോ​ഷ്യ​ല്‍ ഫോ​റ​സ്ട്രി സെ​ന്‍ട്ര​ല്‍ റീ​ജ്യ​ണ്‍ സി.​എ​ഫ് പി.​കെ. ജ​യ​കു​മാ​ര്‍ ശ​ര്‍മ്മ,തൊ​ടു​പു​ഴ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് മു​ഹ​മ്മ​ദ് അ​ന്‍ഷാ​ദ്,ഇ​ട​വെ​ട്ടി ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് മു​ഹ​മ്മ​ദ് അ​മീ​ര്‍, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം മ​നോ​ജ് കോ​ക്കാ​ട്ട്,അ​ഡീ​ഷ​ന​ല്‍ പ്രി​ന്‍സി​പ്പ​ല്‍ ചീ​ഫ് ഫോ​റ​സ്റ്റ് ക​ണ്‍സ​ര്‍വേ​റ്റ​ര്‍ വി​ജി​ല​ന്‍സ് ആ​ന്റ് ഫോ​റ​സ്റ്റ് ഇ​ന്‍ന്റ​ലി​ജ​ന്‍സ് ജോ​ര്‍ജി. പി. ​മാ​ത്ത​ച്ച​ന്‍, തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - The urban forest opened in the middle of nowhere.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.