അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട ബ​സു​ക​ൾ

കെ.എസ്.ആർ.ടി.സി ബസിൽ കോളജ്‌ ബസ് ഇടിച്ച് 12 പേർക്ക് പരിക്ക്

പീരുമേട്: ദേശീയപാത 183 ൽ 55ാം മൈലിന് സമീപം കെ.എസ്.ആർ.ടി.സി ബസിൽ കോളജ് ബസ് ഇടിച്ച് 12 പേർക്ക് പരിക്ക്. നിസാര പരിക്കേറ്റവർക്ക് പീരുമേട് താലൂക്ക് ആശുപത്രിയിൽ ചികിത്സ നൽകിവിട്ടയച്ചു. വെള്ളിയാഴ്ച രാവിലെ 8.30 ആണ് അപകടം നടന്നത്. പെരുവന്താനത്തെ സ്വകാര്യ കോളജ് ബസിലെ ഏതാനും വിദ്യാർഥികൾക്കും രണ്ട് ബസുകളിലെ ഡ്രൈവർമാർക്കും പരിക്കുപറ്റി. അരമണിക്കൂറോളം ഗതാഗതം തടസപ്പെട്ടു.

Tags:    
News Summary - 12 injured as college bus hits KSRTC bus

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.