വണ്ടന്മേട്ടിൽ അവിശ്വാസപ്രമേയ ചർച്ച 23ന്

കട്ടപ്പന: വണ്ടന്മേട് എൽ.ഡി.എഫ്‌ പഞ്ചായത്ത് ഭരണസമിതിക്കെതിരെ യു.ഡി.എഫ് നൽകിയ അവിശ്വാസ പ്രമേയം 23ന് ചർച്ചക്കെടുക്കും. 18 അംഗ ഭരണസമിതിയിൽ കക്ഷിനില: എൽ.ഡി.എഫ്-ഒമ്പത്​, യു.ഡി.എഫ്-അഞ്ച്​, ബി.ജെ.പി-മൂന്ന്​, സ്വതന്ത്രൻ-ഒന്ന്​. എൽ.ഡി.എഫ്​ പിന്തുണയോടെ പഞ്ചായത്ത്​ അംഗമായ സൗമ്യ എബ്രഹാം ലഹരിമരുന്ന്​ കേസിൽ ഭർത്താവിനെ കുടുക്കാൻ ശ്രമിച്ച്​ അറസ്റ്റിലായതിനെത്തുടർന്ന് പഞ്ചായത്ത്​ അംഗത്വം രാജിവെച്ചിരുന്നു. ഇതോടെ എൽ.ഡി.എഫ്​ ഭൂരിപക്ഷം എട്ടായി​ കുറഞ്ഞതോടെയാണ് യു.ഡി.എഫ് അവിശ്വാസത്തിന് നോട്ടീസ് നൽകിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.