തേക്കടി പുഷ്പമേളയ്ക്ക് തുടക്കം

കുമളി: വിവിധ വർണങ്ങളിലുള്ള പൂക്കളുടെ വർണക്കാഴ്ച ഒരുക്കി 14ാമത് തേക്കടി പുഷ്പമേളക്ക്​ വെള്ളിയാഴ്ച തുടക്കമായി. തേക്കടി റോഡരികിലെ കല്ലറയ്ക്കൽ ഗ്രൗണ്ടിലാണ് മേള. മന്ത്രി റോഷി അഗസ്റ്റിൻ ഉദ്​ഘാടനം ചെയ്തു. കുമളി ഗ്രാമപഞ്ചായത്ത്, തേക്കടി അഗ്രി ഹോർട്ടികൾചർ സൊസൈറ്റി, മണ്ണാറത്തറ ഗാർഡൻ എന്നിവ സംയുക്തമായാണ് മേള സംഘടിപ്പിക്കുന്നത്. 32 ദിവസത്തെ മേളയിൽ 30,000 ചതുരശ്ര അടി വിസ്തൃതിയിലാണ് 200ൽഅധികം ഇനങ്ങളിലുള്ള പൂക്കൾ ഒരുക്കിയിട്ടുള്ളത്. എല്ലാ ദിവസവും വൈകീട്ട് വിവിധ കലാപരിപാടികൾ മേളനഗറിൽ നടക്കും. വാഴൂർ സോമൻ എം.എൽ.എ, ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​ ശാന്തി ഷാജിമോൻ, ആർ. തിലകൻ, കെ. എം. സിദ്ദീഖ് തുടങ്ങിയവർ പങ്കെടുത്തു. .......... Cap: തേക്കടിയിൽ ആരംഭിച്ച പുഷ്പമേളയിൽ ഒരുക്കിയ പൂക്കൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.