തലയോട്ടി കണ്ടെത്തിയ സംഭവം: ജലാശയത്തിൽ പരിശോധന നടത്തി

കട്ടപ്പന: ഇടുക്കി ജലാശയത്തിന്‍റെ ഭാഗമായ അയ്യപ്പൻകോവിൽ തൂക്കുപാലത്തിന് സമീപത്ത് മത്സ്യത്തൊഴിലാളികളുടെ വലയിൽ മനുഷ്യന്‍റെ തലയോട്ടി കുടുങ്ങിയ സംഭവത്തിൽ പൊലീസ്​ അന്വേഷണം തുടങ്ങി. മുങ്ങൽ വിദഗ്​ധരെ സ്ഥലത്തെത്തിച്ച് ജലാശയത്തിന്‍റെ വിവിധ ഭാഗങ്ങളിൽ പരിശോധന നടത്തി. തലയോട്ടി കുടുങ്ങിയ ഭാഗത്ത് മറ്റ് അവശിഷ്ടങ്ങൾ ഉണ്ടോയെന്ന്​ കണ്ടെത്താനാണ് പരിശോധന. എന്നാൽ, മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്താനായില്ല. കഴിഞ്ഞ 29ന് രാവിലെ എട്ടിന് തൂക്കുപാലത്തിനുസമീപം മീൻ പിടിക്കാനെത്തിയവരുടെ വലയിലാണ് പഴക്കം തോന്നിക്കുന്ന തലയോട്ടി കുടുങ്ങിയത്. ഫോട്ടോ. ജലാശയത്തിൽ പരിശോധന നടത്തുന്ന മുങ്ങൽ വിദഗ്ധർ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.